ബംഗളൂരു: കർണാടകയിലെ ജെ.ഡി.എസ് -കോൺഗ്രസ് സർക്കാറിനെ പ്രതിസന്ധിയിലാക്കി രാജി സമർപ്പിച്ച 13 ഭരണകക്ഷി എം.എൽ.എമാര െ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകിയതായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജിവെക്കു ന്നവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിക്ക് സ്പീക്കറോട് ആവശ്യപ്പെടാൻ കോൺഗ്രസ് നിയമസഭ കക്ഷി യോഗത്ത ിൽ തീരുമാനമെടുത്തതായും സിദ്ധരാമയ്യ അറിയിച്ചു.
രാജി പിന്‍വലിക്കാന്‍ എം.എല്‍.എമാര്‍ തയാറാകണം. രാജി പിൻവലിച്ചാൽ അവർക്ക് തിരിച്ചു വരാവുന്നതാണ്. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇവരാരും രാജി വച്ചിരിക്കുന്നത്. അയോഗ്യരാക്കിയാല്‍ എം.എല്‍.എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പടെ പിന്നീട് വഹിക്കാനാവില്ലെന്നും സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കി.
എം.എൽ.എമാരുടെ രാജി സ്വമേധയായുള്ള തീരുമാനമാണോ അതോ പരപ്രേരണമൂലമുള്ള സന്നദ്ധതയാണോയെന്ന് പരിശോധിച്ച ശേഷം നടപടിെയടുക്കാൻ സ്പീക്കർ കൂടുതൽ സമയം തേടിയിട്ടുണ്ട്. സ്പീക്കറുടെ തീരുമാനം അന്തിമമാണ്. ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നതായും സിദ്ധരാമയ്യ പറഞ്ഞു.
നിലവിലുള്ള പ്രതിസന്ധി ബി.ജെ.പിയുടെ കെണിയാണ്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇത് തെറ്റായ നടപടിയാണ്. വിമത എം.എൽ.എമാർക്ക് ബി.ജെ.പി പണവും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തു. ഇതിന് വേണ്ടി ബിജെപി ഒഴുക്കുന്ന കോടിക്കണക്കിന് പണം എവിടെനിന്നാണെന്ന് ചിന്തിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.