രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ആർ.എസ്.എസിനെ രൂക്ഷമായി വിമർശിച്ച് നടൻ സിദ്ധാർഥ്. ഗോഡ്സെ ഭീരുവും തീവ്രവാദിയും പരാജിതനായ ആർ.എസ്.എസ് കൊലയാളിയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഗോഡ്സേയുടെ ഓർമകൾ ഇന്ത്യക്കാരെന്ന നിലയിൽ നമ്മെ ലജ്ജിപ്പിക്കുന്നു. ഗാന്ധിജി അമർ രഹേ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
'നാഥുറാം ഗോഡ്സെ ഭീരുവും തീവ്രവാദിയും പരാജിതനായ ആർ.എസ്.എസ് കൊലയാളിയുമാണ്. ഗോഡ്സേയുടെ ഓർമകളും പേരും ഇന്ത്യക്കാരെന്ന നിലയിൽ നമ്മെ ലജ്ജിപ്പിക്കുന്നു. ഗാന്ധിജി അമർ രഹേ'- എന്നാണ് സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. നേരത്തേയും നിരവധിതവണ സംഘപരിവാർ രാഷ്ട്രീയത്തെ പരസ്യമായി എതിർത്ത് സിദ്ധാർഥ് രംഗത്തുവന്നിട്ടുണ്ട്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും നടൻ രംഗത്തെത്തിയിരുന്നു.
#NathuramGodse was a coward, a terrorist, an RSS loser and a murderer. May his memory and name always make us as Indians feel deeply ashamed. Gandhiji Amar Rahe.
— Siddharth (@Actor_Siddharth) January 30, 2021
'ഒരു കെട്ടിടം കൈയേറി തകർത്ത അക്രമികളെ നാം സ്നേഹിക്കുകയും ആഘോഷിക്കുകയും നിയമപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. ആ പ്രാകൃതമായ കുറ്റകൃത്യത്തിന്‍റെ വക്താക്കളാണ് ഇന്ന് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് രാജ്യത്തിന് ക്ലാസെടുക്കുന്നത്. ഇത്തരം മലക്കംമറിച്ചിലുകൾ വിരോധാഭാസംതന്നെ. വിയോജിപ്പാണ് യഥാർഥ ദേശസ്നേഹം. ഹാപ്പി റിപ്പബ്ലിക് ഡേ' എന്നാണ് സിദ്ധാർഥ് റിപ്പബ്ലിക് ദിനത്തിൽ ട്വിറ്ററിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.