ന്യൂഡൽഹി: തനിക്ക് ജയിലിൽനിന്ന് ഇറങ്ങാൻ ജാമ്യം നിന്നവരെ, ജീവിതത്തിൽ ഇതുവരെ കാണാത്തവരെ സന്ദർശിച്ച് സിദ്ദീഖ് കാപ്പൻ. യു.പിയിലെ ജയിലിൽനിന്നിറങ്ങിയ കാപ്പൻ ഡൽഹിയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ജാമ്യക്കാരിലൊരാളായ രൂപ് രേഖ വർമയെ കുടുംബത്തോടൊപ്പം എത്തി കണ്ടു.
ലഖ്നോ സർവകലാശാല മുൻ വൈസ്ചാൻസലറാണ് 90കാരിയായ രൂപ് രേഖ വർമ. ലഖ്നോവിലെ രൂപ് രേഖയുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. ഇ.ഡി കേസിൽ സിദ്ദീഖ് കാപ്പന് ജാമ്യം നിന്നത് മാധ്യമപ്രവർത്തകരായ കുമാർ സൗവീർ, അലീമുല്ല ഖാൻ എന്നിവരാണ്.
സുപ്രീംകോടതിയും അലഹബാദ് ഹൈകോടതിയും അനുവദിച്ച ജാമ്യത്തിന്റെ ഉപാധികൾ പൂർത്തിയാക്കി ഇന്നലെയാണ് സിദ്ദീഖ് കാപ്പൻ യു.പിയിലെ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ജാമ്യവ്യവസ്ഥ പ്രകാരം ആറാഴ്ച ഡൽഹി ജങ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കേണ്ടത്. ശേഷം കേരളത്തിലേക്ക് പോകാം.
2020 ഒക്ടോബറിനാണ് സിദ്ദീഖ് ഹാഥറസിലേക്കുള്ള യാത്രക്കിടയിൽ കാർ ഡ്രൈവർ മുഹമ്മദ് ആലമിനും മറ്റു രണ്ടുപേർക്കുമൊപ്പം അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.