സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

ലഖ്നോ: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വിധി പറയാൻ മാറ്റി.

അഭിഭാഷകരായ ഐ.ബി. സിങ്ങും ഇഷാൻ ഭഗേലുമാണ് കാപ്പന് വേണ്ടി ഹാജരായത്. 2020 ഒക്ടോബർ അഞ്ചിന് ഹാഥ്റസിൽ ദലിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നവഴിയിൽ അറസ്റ്റിലായ കാപ്പന്‍റെ ജാമ്യാപേക്ഷ 2021 ജൂലൈയിൽ മഥുര സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് മുമ്പാകെ ജാമ്യാപേക്ഷ നൽകിയത്.

യു.പിയിൽ യു.എ.പി.എ; സിദ്ദീഖ്​ കാപ്പൻ കേസ് സഭയിൽ പരാമർശിച്ച് ജയന്ത്​ ചൗധരി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​ഥ​റ​സി​ൽ ​ വാ​ർ​ത്ത ശേ​ഖ​രി​ക്കാ​ൻ പോ​യ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​നെ​തി​രെ യു.​എ.​പി.​എ ചു​മ​ത്തി​യ വി​ഷ​യം രാ​ഷ്ട്രീ​യ ലോ​ക്​​ദ​ൾ നേ​താ​വ് ജ​യ​ന്ത്​ ചൗ​ധ​രി രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി സ​ർ​ക്കാ​ർ യു.​എ.​പി.​എ ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യാ​ണ്​ ജ​യ​ന്ത്​ ചൗ​ധ​രി കാ​പ്പ​ന്‍റെ അ​റ​സ്റ്റ്​ പ​രാ​മ​ർ​ശി​ച്ച​ത്. യു.​പി പൊ​ലീ​സി​നെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ത​യാ​റാ​കു​മോ എ​ന്ന്​ ചൗ​ധ​രി ചോ​ദി​ച്ചു. 

Tags:    
News Summary - Allahabad HC Reserves Verdict on Siddique Kappan's Bail Plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.