പനാജി: വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനു പകരം രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ച വിവാദത്തിനു പിന്നാലെ വിശ്വാസ വോട്ട് നിയന്ത്രിക്കാനുള്ള താത്കാലിക സ്പീക്കറെ തെരഞ്ഞെടുക്കുന്നതിലും ഗവർണ്ണർ വീഴ്ചവരുത്തിയതായി പരാതി. കോൺഗ്രസാണ് പരാതി ഉന്നയിച്ചത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം മനോഹർ പരീക്കർ സർക്കാർ അംഗ ബലം തെളിയിക്കാനിരിക്കെയാണിത്. എം.എൽ.എമാരിൽ ഏറ്റവും മുതിർന്നയാളെ താത്കാലിക സ്പീക്കറായി തെരഞ്ഞെടുക്കണമെന്നാണ് ചട്ടം. എന്നാൽ, മതിർന്നവരെ തഴഞ്ഞ് യുവ ബി.ജെ.പി എം.എൽ.എ സിദ്ധാർഥ് കുകലിയങ്കറിനെയാണ് ഗവർണ്ണർ മൃദുലാ സിൻഹ തെരഞ്ഞെടുത്തത്. പരീക്കറുടെ വിശ്വസ്ഥരിൽ ഒരാളാണ് സിദ്ധാർഥ്.
നിയമസഭാ സെക്രട്ടറി അയക്കുന്ന എം.എൽ.എമാരുടെ പേരും വയസും അടങ്ങിയ പട്ടികയിൽ നിന്ന് മുതിർന്ന ഏറ്റവും പ്രായമുള്ള എം.എൽ.എയെയാണ് ഗവർണ്ണർ താൽകാലിക സ്പീക്കറായി നിയോഗിക്കേണ്ടത്. എന്നാൽ, ഇവിടെ അത്തരം പട്ടിക നൽകയില്ലെന്നും സർക്കാർ സംവിധാനങ്ങളെയും സ്ഥാപനങ്ങളേയും ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ചന്ദ്രകാന്ത് കവലേക്കർ ആരോപിച്ചു. ഗോവയിലെ 40 എം.എൽ.എമാരിൽ പ്രായത്തിൽ മുന്നിൽ മുൻ മുഖ്യമന്ത്രിയും കഴിഞ്ഞ സർക്കാറിലെ പ്രതിപക്ഷ നേതാവുമായ കോൺഗ്രസിലെ പ്രതാപ് സിങ് റാണെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.