തർക്കം തീരാതെ പഞ്ചാബ്​ കോൺഗ്രസ്​: സിദ്ദുവിനെതിരെ നടപടി എടുക്കണമെന്നാവശ്യം

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ മുൻ പി.സി.സി അധ്യക്ഷൻ നവജ്യോത്​ സിങ്​ സിദുവിനെതിരെ നടപടി ആവശ്യപ്പെട്ട്​ നേതൃത്വം. പഞ്ചാബിലെ കോൺഗ്രസ് ചുമതലയുള്ള ഹാരിഷ് ചൗധരി സോണിയഗാന്ധിക്കയച്ച കത്തിൽ സിദ്ദുവിനെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ടത്​. ഏപ്രിൽ 23ന്​ അദ്ദേഹം സോണിയക്ക്​ അയച്ച കത്താണ്​ ഇപ്പോൾ പുറത്ത്​ വന്നിരിക്കുന്നത്​. പുതുതായി ചുമതലയേറ്റ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് ബ്രാർ രാജ വാറിംഗ് സോണിയഗാന്ധിക്കയച്ച കുറിപ്പിനു പിന്നാലെയാണ് ചൗധരിയുടെ കത്തും പുറത്ത്​ വന്നത്​.

അച്ചടക്കനടപടി ആവശ്യപ്പെട്ട്​ അയച്ച കത്തിൽ അദ്ദേഹം പാർട്ടിക്കുമുകളിലാണെന്ന് സ്വയം ചിത്രീകരിക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്യുന്നത് അനുവദിക്കാനാവുന്നതല്ലെന്ന്​ പറയുന്നു. മുൻ കോൺഗ്രസ് സർക്കാറിന്‍റെ പ്രവർത്തനത്തെ വിമർശിച്ച സിദ്ദു അഴിമതി ആരോപണവും ഉന്നയിച്ചു.

തെരഞ്ഞെടുപ്പു വേളയിൽ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്ന് താൻ സിദ്ദുവിനെ ഉപദേശിച്ചിട്ടും അദ്ദേഹം സർക്കാരിനെതിരെ സംസാരിക്കുന്നത് തുടർന്നെന്നും കത്തിൽപറയുന്നു. സിദ്ദുവിന്‍റെ സമീപകാല പ്രവർത്തനങ്ങൾ വിശദമാക്കി മാർച്ചിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പോരിന്‍റെ തുടർച്ചയാണ് സിദ്ദുവിനെതിരെയുള്ള ചൗദരിയുടെ കത്ത്. തെരഞ്ഞെടുപ്പിൽ അമൃതസർ ഈസ്റ്റ് സീറ്റിൽ പരാജയപ്പെട്ട സിദ്ദു സംസ്ഥാന പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാൻ നേതൃത്വം നിർദേശിക്കുകയായിരുന്നു.

Tags:    
News Summary - Sidhu called party ‘corrupt’ says Punjab Congress in-charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.