ന്യൂഡൽഹി: കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന് പാകിസ്താനിൽ നിന്നാണ് കൂടുതൽ സ്നേഹവും ആദരവും ലഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ. അദ്ദേഹത്തിന് പാകിസ്താനുമായി നല്ല ബന്ധമാണെന്ന് കരുതുന്നതായും അവർ കൂട്ടിച്ചേർത്തു.
കർതാർപുർ ഇടനാഴിയുടെ ശിലാസ്ഥാപനം ചരിത്രപരവും വൈകാരികവുമായ നിമിഷമാണ്. ഇന്ത്യക്കും പാകിസ്താനും ഏറെ സന്തോഷമുണ്ടാക്കിയ കാര്യമാണിതെന്നും ഹർസിമ്രത് കൗർ അഭിപ്രായപ്പെട്ടു.
പാകിസ്താൻ തെരഞ്ഞെടുപ്പിൽ മൽസരിച്ചാൽ സിദ്ദു ജയിക്കുമെന്ന പാക് പ്രധാനമന്ത്രി ഇംറാൻഖാന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
തന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് സിദ്ദുവിന് പഴി കേൾക്കേണ്ടിവന്നു. എന്തിനാണ് ഇക്കാര്യത്തിൽ അദ്ദേഹത്തെ വിമർശിക്കുന്നതെന്ന് മനസിലാകുന്നില്ല. സമാധാനത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചുമാണ് സിദ്ദു അന്ന് സംസാരിച്ചതെന്നും ഇംറാൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.