സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്; പ്രതിയെ പിടികൂടിയത് ഉത്തരാഖണ്ഡിൽനിന്ന്

ന്യൂഡൽഹി: പഞ്ചാബ് ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽനിന്ന് കസ്റ്റഡിയിലെടുത്ത മൻപ്രീത് സിങ്ങിന്‍റെ അറസ്റ്റാണ് പഞ്ചാബ് പൊലീസ് രേഖപ്പെടുത്തിയത്.

ഇദ്ദേഹത്തോടൊപ്പം അഞ്ചുപേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. മയക്കുമരുന്ന് ഇടപാടുകാരനായ മൻപ്രീതിനെ കോടതിയിൽ ഹാജരക്കി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. നേരത്തെ, ആയുധം കൈവശം വെച്ചതിനും കൊലപാതകശ്രമത്തിനും ഉൾപ്പെടെയുള്ള കേസുളിൽ മാൻപ്രീത് അറസ്റ്റിലായിരുന്നു.

പ്രമുഖ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കഴിഞ്ഞദിവസം കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചത്. 27കാരനായ മൂസേവാലക്കുള്ള പൊലീസ് സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിനു പിറ്റേന്ന് ഞായറാഴ്ചയാണ് മാൻസ ജില്ലയിൽ വെച്ച് ആക്രമിക്കപ്പെട്ടത്. സുഹൃത്തുക്കളുമായി കാറിൽ സ്വന്തം ഗ്രാമത്തിലേക്ക് പോകവെ, ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. രണ്ടു സുഹൃത്തുക്കൾക്കും പരിക്കേറ്റിട്ടുണ്ട്.

മൂസേവാല അടക്കം 424 പേർക്കുള്ള സുരക്ഷ ആം ആദ്മി സർക്കാർ പിൻവലിച്ചത് കഴിഞ്ഞദിവസമായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ കോൺഗ്രസിൽ ചേർന്ന, ശുഭ്ദീപ് സിങ് സിദ്ദു എന്ന സിദ്ദു മൂസേവാല കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയോടു പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - Sidhu Moose Wala Murder: Suspect From Uttarakhand Is First To Be Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.