ഛണ്ഡിഗഢ്: സിദ്ധു മൂസവാലയുടെ കൊലയാളികളും പഞ്ചാബ് പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഒരാൾ കൊല്ലപ്പെട്ടു. പ്രതികളിലൊരാളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. പൊലീസുകാർക്കും പരിക്കേറ്റു.
അമൃത്സറിന് സമീപം അട്ടാരിയിലാണ് എറ്റുമുട്ടലുണ്ടായത്. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ചിച്ച ബാക്ന ഗ്രാമത്തിൽ ഗ്രാമത്തിൽ പ്രതികൾ ഒളിച്ചിരിക്കുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
കേസിലെ പ്രതികളായ രൂപായും പങ്കാളി മാന്ന കൗസയും ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് പൊലീസ് പ്രദേശത്ത് പരിശോധന ആരംഭിച്ചു. ഇതിനിടെ ഇരുവിഭാഗവും പരസ്പരം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
രൂപായും മാന്ന കൗസയുമാണ് സിദ്ധു മൂസവാലക്കെതിരെ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. മേയ് 29നാണ് സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയത്. മാൻസ ജില്ലയിലെ കൊലപാതകം നടന്നത്. മൂസവാലക്ക് നൽകിയിരുന്ന സുരക്ഷ ആപ് സർക്കാർ പിൻവലിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.