പഞ്ചാബിൽ മന്ത്രിസഭാ യോഗത്തിൽ സിദ്ദു വിട്ടുനിന്നു

ചണ്ഡീഗഢ്​: പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​ വിളിച്ചു ചേർത്ത മന്ത്രിസഭാ യോഗത്തിൽ നിന്ന്​ മ ന്ത്രി നവജ്യോത്​ സിങ്​ സിദ്ദു വിട്ടുനിന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന്​​​ സർക്കാറിൽ നിന്ന്​ ഒറ്റപ്പെട്ട ഒരേയൊരു മന്ത്രി​ താൻ മാത്രമാണെന്നും അതിനാൽ യോഗത്തിൽ പ​ങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ തൊട്ടടുത്ത ദിവസം തന്നെ പാർട്ടിയുടെ തോൽവിയിൽ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്, നവജ്യോത്​ സിങ്​ സിദ്ദുവിനെ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ ​ജയത്തിനും തോൽവിക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്ന്​ സിദ്ദു അഭിപ്രായപ്പെട്ടു. നഗര പ്രദേശങ്ങളിൽ കോൺഗ്രസ്​ വലിയ വോട്ട്​ നേടിയാണ്​ വിജയിച്ചതെന്ന്​ സിദ്ദു അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Sidhu says he is being singled out, skips Punjab Cabinet meet -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.