ചണ്ഡീഗഢ്: മുൻക്രിക്കറ്ററും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദു ടി.വി പരിപാടികളിൽ പങ്കെടുക്കുന്നതിന് നിയമപരമായി തടസമുണ്ടെങ്കിൽ സാംസ്കാരിക വകുപ്പ് അദ്ദേഹത്തിൽ നിന്ന് മാറ്റുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. അനുവദനീയമെങ്കിൽ അദ്ദേഹം പരിപാടികളിൽ പങ്കെടുക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ അമരീന്ദർ അഡ്വകറ്റ് ജനറിന്റെ ഉപദേശം തേടിയിട്ടുണ്ട്.
ഇന്ന് രാവിലെയും ടി.വി പരിപാടികളിൽ പങ്കെടുക്കുമെന്ന് സിദ്ദു ആവർത്തിച്ചിരുന്നു. മാസത്തിൽ 4 ദിവസം രാത്രി 7 മണിമുതൽ രാവിലെ 6 മണിവരെ ടി.വി പരിപാടിയിൽ പങ്കെടുക്കുന്നത് കൊണ്ട് എന്താണ് പ്രശ്നമെന്നും രാത്രി 6 മണിക്ക് ശേഷം താനെന്ത് ചെയ്യുന്നുവെന്നത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും സിദ്ദു പറഞ്ഞിരുന്നു.കഴിഞ്ഞ ആഴ്ചയാണ് സിദ്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
സ്റ്റാൻഡ് അപ് കോമഡിയനായ കപിൽ ശർമ അവതരിപ്പിക്കുന്ന 'കപിൽ ശർമ ഷോ'യിലാണ് സിദ്ദു പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.