ഇസ്ലമാബാദ്: സിഖ് തീർഥാടകർക്ക് കർത്താർപുർ ഗുരുദ്വാരയിലേക്ക് വിസയില്ലാതെ പ്രവേശനം നൽകുമെന്ന് പാകിസ്താൻ. പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരിയാണ് വിസയില്ലാതെ സിഖ് തീർഥാടകർക്ക് കർത്താപുർ സാഹിബ് ഗുരുദ്വാരയിലേക്ക് പ്രവേശനം നൽകുമെന്ന് അറിയിച്ചത്.
ബി.ബി.സി ഉറുദുവുമായി നടത്തിയ അഭിമുഖത്തിലാണ് ചൗധരി ഗുരുദ്വാര സന്ദർശിക്കുന്നതിനായി പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന് അറിയിച്ചത്. ഇതിനായി പ്രത്യേക റോഡ് നിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, ഇതുസംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല. വർഷം മുഴുവനും തീർഥാടന കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുമോയെന്ന് പാകിസ്താൻ അറിയിച്ചിട്ടില്ല. അടുത്ത വർഷം ഗുരുനാനാക്കിെൻറ 550ാം ജയന്തിയാണ് ഇതുമായി ബന്ധപ്പെട്ട് മാത്രമാണോ പ്രവശനമെന്ന കാര്യത്തിലും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.