ഭോപ്പാൽ: മധ്യപ്രദേശിലെ 'ഈദ് ഗാഹ് ഹിൽസി'ന്‍റെ പേരുമാറ്റി 'ഗുരുനാനാക് തെക്രി' എന്നാക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ സിഖുകാർ. ഇതു സംബന്ധിച്ച് പ്രോേട്ടം സ്പീക്കർ രാമേശ്വർ ശർമക്ക് ബുധനാഴ്ച സിഖ് പ്രതിനിധികൾ നിവേദനം നൽകി.'ഇദ്‌ഗാഹ് അതിന്‍റെ സ്ഥാനത്ത് തുടരും, പ്രാർത്ഥനകളും നടത്താം. പക്ഷേ ഈ സ്ഥലം ഗുരുനാനാക് തെക്രി എന്നറിയപ്പെടണം. സമൂഹത്തിലെ ആളുകൾ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്' പ്രോട്ടേം സ്പീക്കർ രാമേശ്വർ ശർമ്മ പറഞ്ഞു.'ഗുരു നാനാക് തെക്രി' എന്ന് വിളിക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഈ നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'പ്രത്യേക സ്ഥലത്തിന് 'ഈദ്ഗാഹ്' എന്നാണ് പേര് നൽകിയിട്ടുള്ളതെങ്കിലും ഗുരുനാനക് തെക്രി എന്ന് പുനർനാമകരണം ചെയ്യാമെന്ന് രാമേശ്വർ ശർമയും ഉറപ്പ് നൽകിയിട്ടുണ്ട്'- നിവേദന സംഘത്തിലെ പ്രതിനിധി പറഞ്ഞു. ഈ വിഷയത്തിൽ ശർമ്മ തന്നെ ഇടപെടുന്നത് വളരെ വലിയ കാര്യമാണ്. ഞങ്ങൾ അദ്ദേഹത്തിന് നന്ദി പറയുന്നു, മുഴുവൻ സിഖ് സമൂഹവും അദ്ദേഹത്തോടൊപ്പമുണ്ട്, "അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.