ന്യൂഡൽഹി: ഡൽഹി- ഹരിയാന അതിർത്തിയിലെ സിംഘുവിൽ നടന്ന ദലിത് തൊഴിലാളി ലഖ്ബീർ സിങ്ങിെൻറ ദാരുണ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു നിഹാങ്കുകൾ കൂടി പൊലീസിൽ കീഴടങ്ങി. ഭഗവന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവരാണ് ഹരിയാന പൊലീസിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം െചയ്തു.
വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് സിംഘു അതിർത്തിയിൽ കൈകാലുകൾ അറുത്തമാറ്റിയ നിലയിൽ ബാരിക്കേഡിൽ കെട്ടിവെച്ച ലഖ്ബീർ സിങ്ങിന്‍റെ മൃതദേഹം കണ്ടുകിട്ടുന്നത്. വെള്ളിയാഴ്ചതന്നെ നിഹാങ്ക് സമൂഹത്തിലെ സരവ്ജീത് സിങ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങിയിരുന്നു. ശനിയാഴ്ച സരവ്ജീതിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ഏഴുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് ചോദ്യം ചെയ്യലിൽ നാലു പ്രതികളുടെ പേരുകൾ കൂടി ഇയാൾ വെളിെപ്പടുത്തിയതായി പൊലീസ് അറിയിച്ചിരുന്നു.
ലഖ്ബീർ സിങ്ങിെൻറ ദാരുണ കൊലപാതകത്തിൽ ഖേദമില്ലെന്ന് പ്രതിയായ സരവ്ജിത് സിങ് വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ദൃശ്യങ്ങളിലൊന്നിലാണ് ചോദ്യത്തിനു മറുപടിയായി സരവ്ജിത് സംസാരിക്കുന്നത്. ശനിയാഴ്ച പഞ്ചാബിലെ ഗ്രാമത്തിൽനിന്ന് നാരായൺ സിങ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ചതന്നെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിഹാങ് സമൂഹം രംഗത്തെത്തിയിരുന്നു. സിഖ് വിശുദ്ധ ഗ്രന്ഥം അശുദ്ധമാക്കിയതാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോർട്ട്. യുവാവിനെ ബലിദാനം നൽകിയെന്നായിരുന്നു ഇവരുടെ വാദം.
കൊലപാതകത്തോടനുബന്ധിച്ച് മൂന്നു വിഡിയോകളെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയുടെയൊന്നും സാധുത പരിശോധിച്ചിട്ടില്ല.കർഷക സമരത്തിനു നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും സിംഘുവിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ആയിരക്കണക്കിനു കർഷകരും കൊലപാതകത്തിലോ നിഹാങ്കുകളുമായോ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.