ന്യൂഡൽഹി: ഒരുമിച്ചിരുന്ന ചായ കുടിക്കുന്നതല്ല പ്രതിപക്ഷ ഐക്യമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നാല് നേതാക്കൾ കൂടിക്കാഴ്ച നടത്തി ചായ കുടിക്കുന്നത് പൊതുജനങ്ങളെ സ്വാധീനിക്കില്ല. അത് തെരഞ്ഞെടുപ്പ് ഫലത്തേയും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നിങ്ങളുടെ കഴിവ്, വിശ്വാസ്യത എന്നിവയിലെല്ലാം ഇത് എന്ത് മാറ്റം വരുത്തുമെന്നാണ് ചിന്തിക്കേണ്ടതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. നിതീഷ് കുമാർ ബി.ജെ.പി സഖ്യം വിട്ട് മഹാസഖ്യത്തിന്റെ ഭാഗമായത് രാജ്യത്ത് സ്വാധീനം ചെലുത്തില്ല. അത് ഒരു സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന വിഷയമാണെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ മഹാഗഡ്ബന്ധൻ സർക്കാർ വീണ് എൻ.ഡി.എ വന്നപ്പോൾ അത് ബിഹാറിൽ സ്വാധീനമൊന്നും ചെലുത്തിയില്ല. നിതീഷ് കുമാറിന്റെ ഡൽഹി സന്ദർശനത്തിന് അനാവശ്യ പ്രാധാന്യമാണ് നൽകിയതെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി. 2015ൽ മഹാസഖ്യത്തെ ജനങ്ങൾ അധികാരത്തിലേറ്റി. എന്നാൽ, 202ൽ അവരെ ജയിക്കാൻ അനുവദിച്ചില്ല. ഇതുമൂലം ബിഹാർ രാഷ്ട്രീയത്തിൽ മാറ്റമുണ്ടായി. എന്നാൽ, ഇത് രാജ്യത്തെ ബാധിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ 10 നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.