മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ന്യൂഡൽഹി: ഫോൺ ചോർത്തൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഴിമതി നിരോധന നിയമ പ്രകാരം സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാനാണ് സി.ബി.ഐക്ക് അനുമതി നൽകിയിരിക്കുന്നത്.

സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ലഫ്. ഗവർണറെ സി.ബി.ഐ സമീപിക്കുകയായിരുന്നു. സി.ബി.ഐയുടെ അപേക്ഷ അംഗീകരിച്ച ഗവർണർ, അന്തിമ അനുമതിക്കായി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയായിരുന്നു.

എ.എ.പി ഡൽഹിയിൽ അധികാരത്തിലെത്തിയതിന് പിന്നാലെ 2015ൽ മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ ഫീഡ് ബാക്ക് യൂനിറ്റ് രൂപീകരിച്ചിരുന്നു. എഫ്.ബി.യുവിനെ ചാരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നും രാഷ്ട്രീയ എതിരാളികളുടെ ഫോൺ ചോർത്തിയെന്നുമാണ് സിസോദിയക്കെതിരായ ആരോപണം.  

Tags:    
News Summary - Sisodia to be prosecuted in snooping case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.