പഞ്ച്ഗുള: ബലാൽസംഗകേസിൽ ഗുർമീത് റാം റഹീം സിങ് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഗുർമീതിനെ ചോദ്യം ചെയ്യും. ഹരിയാന ഡി.ജി.പി ബി.എസ് സന്ധുവാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ഗുർമീത് ശിക്ഷിക്കപ്പെട്ടതിനെ തുടർന്നുണ്ടായ കലാപങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് സംശയിക്കുന്ന ഗുർമീതിെൻറ വളർത്തുമകൾ ഹണിപ്രീത്, ആദിത്യ,പവൻ എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൂവരുടെയും സ്വത്തുക്കളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡി.ജി.പി അറിയിച്ചു.
ഇതുവരെ 1100 പേരെ കലാപങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 46 പേർ സിർസയിലെ ഗുർമീതിെൻറ ആശ്രമത്തിൽ നിന്നാണ് പിടിയിലായത്. ഹണിപ്രീതുമായി ബന്ധപ്പെട്ട കേസിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ശക്തമായാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും ഡി.ജി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.