ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടി കേന്ദ്ര കമ്മിറ്റി ചൊവ്വാഴ്ച ചര്‍ച്ചചെയ്യും. ആവശ്യം പോളിറ്റ് ബ്യൂറോ യോഗം തള്ളിയെങ്കിലും കേന്ദ്ര കമ്മിറ്റി ചര്‍ച്ചചെയ്യണമെന്ന നിലപാടില്‍ ബംഗാള്‍ ഘടകം ഉറച്ചുനിന്നതിനെ തുടർന്നാണ് അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയത്.
അതേ സമയം രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സീതറാം യെച്ചൂരി. ഇൗ കാര്യം നേരത്തെ തെന്ന വ്യക്തമാക്കിയതാണ്. മത്സരിക്കണമെന്ന് വീണ്ടും ആവശ്യമുയർന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച ചേരുന്ന കേന്ദ്രകമ്മിറ്റിയിൽ നിലപാട് വ്യക്തമാക്കുമെന്നും യെച്ചൂരി തുടർന്നു. അതിനിടെ ഇൗ വിഷയത്തിൽ വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തു നല്കി.
യെച്ചൂരിയുടെ രാജ്യസഭ കാലാവധി അടുത്ത മാസം 18നാണ് അവസാനിക്കുന്നത്. കോണ്‍ഗ്രസിെൻറ പിന്തുണയോടെ മാത്രമേ യെച്ചൂരിക്കു വിജയിക്കാന്‍ സാധിക്കൂ. രാജ്യസഭ തെരഞ്ഞെടുപ്പിന് ഈമാസം 28നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ടത്. യെച്ചൂരിയാണെങ്കില്‍ പിന്തുണക്കാമെന്ന് അറിയിച്ച കോണ്‍ഗ്രസ് എത്രയും വേഗം തീരുമാനമറിയിക്കാന്‍ സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
എന്നാൽ, കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിജയിക്കുന്നത് അണികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് മറുവിഭാഗത്തിെൻറ നിലപാട്. കാരാട്ട് പക്ഷത്തിന് ഭൂരിപക്ഷമുള്ള പോളിറ്റ് ബ്യൂറോ തള്ളിയ സ്ഥാനാർഥിത്വം കേന്ദ്ര കമ്മിറ്റിയില്‍ ഉന്നയിച്ച് അംഗീകരിപ്പിക്കാനാണ് ബംഗാള്‍ ഘടകത്തിെൻറ സമ്മർദം.
തിങ്കളാഴ്ച സംഘടന വിഷയങ്ങളായിരുന്നു കേന്ദ്ര കമ്മിറ്റിയില്‍ വിഷയമായത്. അതിനിടെ, യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്തും കേന്ദ്ര കമ്മിറ്റി യോഗം പരിഗണിക്കും. വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികളെ ചെറുത്തുതോൽപിക്കുന്നതില് മറ്റാരെക്കാളും സി.പി.എം തന്നെയാണ് സമീപകാലത്തായി മുന്നില്‍ നില്‍ക്കുന്നതെന്ന് വി.എസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യസഭയില്‍ യെച്ചൂരിയുടെ സാന്നിധ്യം ആവശ്യമാണെന്നും മുഖ്യശത്രുവായ വര്‍ഗീയശക്തികള്‍ക്ക് ബദല്‍ ഒരുക്കാന്‍ കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായവും വി.എസ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.