`വ്യാഴാഴ്ച വ​രെ കാ​ത്തി​രി​ക്കൂ'; എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ൾ ത​ള്ളി സീ​താ​റാം യെ​ച്ചൂ​രി

ന്യൂഡ​ൽ​ഹി: ത്രി​പു​ര​യി​ലെ എ​ക്സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ൾ ത​ള്ളി സി​.പി.എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന മാ​ർ​ച്ച് രണ്ട് വ​രെ കാ​ത്തി​രി​ക്കൂ എ​ന്നും ജ​ന​ങ്ങ​ളാ​ണ് അ​ന്തി​മ വി​ധി​യെ​ഴു​തു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത്രി​പു​ര​യി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണ് സി​പി​എം പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് യെ​ച്ചൂ​രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ത്രി​പു​ര​യി​ൽ ബി​ജി​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പറയുന്നത്. നാ​ല് എ​ക്സി​റ്റ് പോ​ളു​ക​ളു​ടെ ശ​രാ​ശ​രി പ്ര​കാ​രം ബി​.ജെ.​പി സംസ്ഥാനത്ത് 32 സീ​റ്റ് നേ​ടും. മു​പ്പ​ത് വ​ർ​ഷ​ത്തോ​ളം ത്രി​പു​ര ഭ​രി​ച്ച ഇ​ട​തു​സ​ഖ്യ​ത്തി​ന് 15 സീ​റ്റാ​ണ് പ്ര​വ​ച​നം. കോ​ണ്‍​ഗ്ര​സ് അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ലെ​ന്നും ഗോ​ത്ര​വ​ർ​ഗ പാ​ർ​ട്ടി​യാ​യ തി​പ്ര മോ​ത്ത 12 സീ​റ്റ് നേ​ടു​മെ​ന്നു​മാ​ണ് പ്ര​വ​ച​ന​ങ്ങ​ള്‍.

Tags:    
News Summary - Sitaram Yechury rejects exit poll results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.