ന്യൂഡൽഹി: കർണാടകയിൽ മത്സരിക്കാത്ത സീറ്റുകളിൽ ബിജെപിക്കെതിരായ ശക്തരായ സ്ഥാനാർഥികളെ പിന്തുണക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.കർണാടക തെരഞ്ഞെടുപ്പിന് ഉള്ള സിപിഎം സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകി. കർണാടകത്തിൽ ഇടത് മുന്നണി എന്ന നിലയിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യെച്ചൂരി വ്യക്തമാക്കി.
ലോക്സഭയിലെ ഭൂരിപക്ഷത്തിൽ മോദി സർക്കാരിന് ഉറപ്പില്ല. ഇതിനാൽ ആണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ അനുവദിക്കാത്തതിന് പിന്നിൽ. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ കുറിച്ച് തനിക്ക് അറിയില്ല. കേന്ദ്രമന്ത്രിമാർ രാജ്യത്ത് ധ്രൂവീകരണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും യെച്ചൂരി പറഞ്ഞു.
ചോദ്യേപപ്പർ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കീഴാറ്റൂർ സമരത്തിന് പാർട്ടി സംസ്ഥാനഘടകം പരിഹാരം കാണുമെന്നും യെച്ചൂരി പറഞ്ഞു. ത്രിപുരയിൽ ബി.ജെ.പി നടത്തുന്ന അക്രമപ്രവർത്തനങ്ങളെ കേന്ദ്രകമ്മിറ്റി അപലപിച്ചു. ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് സംഘടന റിപ്പോർട്ടിനും കേന്ദ്രകമ്മിറ്റി അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.