ചെന്നൈ: സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിനെ സന്ദർശിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം ചൊവ്വാഴ്ച ൈവകീട്ടാണ് യെച്ചൂരി ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ ‘അണ്ണാ അറിവാലയ’ത്തിൽ എത്തിയത്. തുടർന്ന് നടത്തിയ ചർച്ചയിൽ കനിമൊഴി എം.പി, സി.പി.എം തമിഴ്നാട് സെക്രട്ടറി കെ. ബാലകൃഷ്ണൻ തുടങ്ങിയവരും സംബന്ധിച്ചു.
തമിഴ്നാട്ടിൽ ഡി.എം.കെയോടൊപ്പം യോജിച്ച് പ്രവർത്തിക്കാനുള്ള പാർട്ടി തീരുമാനം യെച്ചൂരി സ്റ്റാലിനെ അറിയിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രാജ്യത്തിെൻറ രക്ഷക്ക് ബി.ജെ.പി സർക്കാറിനെ അകറ്റണമെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു.
നാലര വർഷത്തെ മോദി ഭരണത്തിൽ ജനജീവിതം ദുരിതമായി. ഒരേ അഭിപ്രായമുള്ള രാഷ്ട്രീയകക്ഷികൾ ഒന്നിക്കണം. ഇന്ത്യയുടെ െഎക്യം കാത്തുസൂക്ഷിക്കുന്നതിന് മതേതരകക്ഷികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.