പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം; മായാവതി മാപ്പ്​ പറയണം -നിർമല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ ബി.എസ്​.പി അധ്യക്ഷ മായാവതിയെ രൂക്ഷമായി വിമർശിച് ച്​ കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ. പ്രധാനമന്ത്രിയെ കുറിച്ചും അദ്ദേഹത്തിൻെറ സ്വകാര്യ ജീവിതത്തെ ക ുറിച്ചും അങ്ങേയറ്റം മോശമായ രീതിയിൽ സംസാരിച്ച മായാവതി മാപ്പ്​ പറയണമെന്ന്​ നിർമല സീതാരാമൻ പറഞ്ഞു.

‘ബി.ജെ.പിയിൽ പ്രവർത്തിക്കുന്ന സ്​ത്രീകളെ കുറിച്ചടക്കം മായാവതി മോശമായി സംസാരിച്ചത്​ അങ്ങേയറ്റം ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്​. പാർട്ടിയിൽ ഞങ്ങൾ പൂർണ്ണമായും സുരക്ഷിതരാണ്​. എല്ലാവരുമായും മികച്ച ഔദ്യോഗിക ബന്ധവും വെച്ചുപുലർത്തുന്നുണ്ട്​. ഞങ്ങളെ കുറിച്ച്​ നിങ്ങൾ വേവലാതിപ്പെടേണ്ട ആവശ്യമില്ല. ചിലപ്പോൾ എനിക്ക്​ തോന്നും ദലിത്​ ലിസ്റ്റിൽ ഉള്ള ഏക ദലിത്​ മായാവതിയാണെന്ന്​. അവർ ദലിതർക്ക്​ വേണ്ടി എന്നെങ്കിലും സംസാരിച്ചിട്ടുണ്ടോ..?’’ -നിർമല ചോദിച്ചു

അവർക്ക്​ അവരുടെ സഖ്യം എവിടെയുമെത്തില്ല എന്ന്​ ബോധ്യം വന്നിരിക്കുന്നു. അതുകൊണ്ടുള്ള അരക്ഷിതാവസ്ഥയാണ്​ ഇപ്പോൾ കാണുന്നതെന്നും നിർമല കൂട്ടിച്ചേർത്തു.

Tags:    
News Summary - Sitharaman Slams Maya, Says 'She Should Apologise to PM-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.