ന്യൂഡൽഹി: അസം മാതൃകയിൽ ഡൽഹിയിലും പൗരത്വ പട്ടിക വേണമെന്ന ആവശ്യവുമായി ബി.ജെ.പി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി. ഡൽ ഹിയിലെ സ്ഥിതി അപകടകരമാണ്. അനധികൃത താമസക്കാരെ കണ്ടെത്താൻ അസം മാതൃകയിൽ പൗരത്വ പട്ടിക വേണമെന്ന് മനോജ് തിവാര ി പറഞ്ഞു. പല സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കളും പൗരത്വ പട്ടികക്കായി മുറവിളി കൂട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ പൗരത്വപട്ടികയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിവാരിയുടെ പ്രസ്താവന.
അതേസമയം, അസം ദേശീയ പൗരത്വപ്പട്ടിക(എൻ.ആർ.സി) നടപ്പാക്കുന്നതിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കാൻ കഴിയില്ലെന്ന് ബി.ജെ.പി മന്ത്രി ഹിമാന്ത ബിശ്വ ശർമ അഭിപ്രായപ്പെട്ടിരുന്നു. പട്ടിക പുറത്തിറങ്ങിയാലും മഴുവൻ കുടിയേറ്റക്കാരെയും ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ല. എന്നാൽ മുഴുവൻ രേഖകളും ഹാജരാക്കാൻ കഴിയാത്തതിനാൽ പൗരത്വ പട്ടികയിൽ ഉൾപ്പെടാതെ ചില ഇന്ത്യൻ പൗരൻമാരെങ്കിലും പുറത്താകാനും സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിൻെറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.