മുംബൈ: ഞായറാഴ്ച രാത്രി വർഗീയ സംഘർഷമുണ്ടായ മഹാരാഷ്ട്രയിലെ സതാറയിലുള്ള പുസെസാവലി ഗ്രാമത്തിൽ സ്ഥിതിഗതികൾ ശാന്തമെന്ന് പൊലീസ്. ഇന്റർനെറ്റ് റദ്ദാക്കിയതും നിരോധനാജ്ഞയും തുടരുന്നു.
കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സമൂഹ മാധ്യമ പോസ്റ്റുകളാണ് സംഘർഷത്തിന് കാരണമായത്. സംഘർഷത്തിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വാഹനങ്ങളും വീടുകളും അഗ്നിക്കിരയാക്കി. സമൂഹമാധ്യമ പോസ്റ്റുകളുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും സംഘർഷവുമായി ബന്ധപ്പെട്ട് 23 ഓളം പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
ചില സംഘടനകൾ ചൊവ്വാഴ്ച മൗനജാഥ നടത്താൻ ശ്രമിച്ചെന്നും അത് തടഞ്ഞതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.