ബി.ജെ.പി ആഗ്രഹിച്ച ജയം നേടാനായില്ല –ശിവസേന 

മും​ബൈ: ഗു​ജ​റാ​ത്തി​ല്‍ ആ​ഗ്ര​ഹി​ച്ച വി​ജ​യം നേ​ടാ​ന്‍ ബി.​ജെ.​പി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​ൻ.​ഡി.​എ സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന. രാ​ജ്യ​ത്തെ രാ​ഷ്​​ട്രീ​യാ​ന്ത​രീ​ക്ഷം മാ​റു​ക​യാ​ണെ​ന്നും കോ​ണ്‍ഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​വു​ക​യാ​ണെ​ന്നും ശി​വ​സേ​ന​യു​ടെ മു​തി​ര്‍ന്ന നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സ​ഞ്ജ​യ് റാ​വു​ത്ത് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ജ​ന​ങ്ങ​ളെ ചി​ന്തി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ റാ​വു​ത്ത്, മു​ന്നേ​റ്റം ന​ട​ത്തി​യ കോ​ണ്‍ഗ്ര​സി​നെ അ​ഭി​ന​ന്ദി​ച്ച​തി​നൊ​പ്പം ബി.​ജെ.​പി​യെ​യും അ​ഭി​ന​ന്ദി​ച്ചു. 

ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ള്‍ ബി.​ജെ.​പി​യോ​ട് അ​സ​ന്തു​ഷ്​​ട​രാ​ണ്. അ​തി​​െൻറ കാ​ര​ണ​വും ജ​ന​മ​ന​സ്സും ബി.​ജെ.​പി തി​രി​ച്ച​റി​യ​ണം. ഗു​ജ​റാ​ത്തി​ല്‍ ക​ണ്ട​ത് രാ​ജ്യ​ത്തി​​െൻറ പൊ​തു​വി​കാ​ര​മാ​ണ് -സ​ഞ്ജ​യ് റാ​വു​ത്ത് പ​റ​ഞ്ഞു. വോ​ട്ടെ​ണ്ണ​ല്‍ ന​ട​ന്ന തി​ങ്ക​ളാ​ഴ്ച, കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യേ​റ്റ രാ​ഹു​ല്‍ ഗാ​ന്ധി​യെ വാ​ഴ്ത്തു​ന്ന മു​ഖ​പ്ര​സം​ഗ​വു​മാ​യാ​ണ് സേ​ന പ​ത്രം ‘സാ​മ്ന’ പു​റ​ത്തി​റ​ങ്ങി​യ​ത്.

Tags:    
News Summary - Sivasena slams BJP's victory - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.