മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ ശ്രമിച്ച് പ രാജയപ്പെട്ട ബി.ജെ.പിയെ സമ്മർദത്തിലാക്കി സഖ്യകക്ഷി ശിവസേനയുടെ മുഖപത്രവും നേതാവി െൻറ കാര്‍ട്ടൂണും. എന്‍.സി.പി ചിഹ്നമായ ടൈംപീസ് ലോക്കറ്റ് കഴുത്തിലിട്ട ശിവസേന ചിഹ്ന മായ പുലി ബി.ജെ.പിയുടെ താമര മണക്കുന്നതാണ് കാര്‍ട്ടൂണ്‍. ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്താണ് ‘കാര്യമാക്കേണ്ട ദീപാവലിയേല്ല’ എന്ന അടിക്കുറിപ്പോടെ കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തത്.
തമാശ രൂപത്തിലാണ് ട്വീറ്റ് എങ്കിലും വോട്ടെണ്ണലിനുശേഷം മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ചവാന് നടത്തിയ പ്രസ്താവനയുമായാണ് ചേര്‍ത്തുവായിക്കുന്നത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ഹൈകമാൻഡ് വഴിയാലോചിക്കണമെന്നായിരുന്നു ചവാെൻറ പ്രസ്താവന. സേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്ന ‘ത്രസിപ്പിക്കുന്ന സാധ്യത’യെന്ന് പൃഥ്വിരാജ് ചവാനും പ്രതികരിച്ചിരുന്നു.
അധികാരത്തിെൻറ അഹങ്കാരത്തില്‍ ആറാടിയവര്ക്ക് നേരെയുള്ള പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബി.ജെ.പിയെ പരസ്യമായി വിമർശിക്കുന്ന മുഖപ്രസംഗവുമായാണ് വെള്ളിയാഴ്ച ‘സാമ്ന’ ഇറങ്ങിയത്. 200 സീറ്റുകള്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മഹാ ജനാദേശ് യാത്ര നടത്തിയിട്ടും ഫലത്തില്‍ ‘മഹാ ജനവിധി’ ഉണ്ടായില്ല.
പ്രതിപക്ഷത്തെ പിളര്‍ത്തിയും അവരുടെ നേതാക്കളെ അടര്‍ത്തിയും ജയിക്കാമെന്ന തന്ത്രം ജനം തള്ളി. പ്രതിപക്ഷത്തെ തുടച്ചുനീക്കാം എന്നത് രാഷ്ട്രീയത്തില്‍ അസാധ്യമാണെന്ന് ഫലം ഓര്‍മപ്പെടുത്തുന്നു. പവാറിെൻറ കഥകഴിഞ്ഞെന്ന് തോന്നിപ്പിക്കും വിധം നേതാക്കളെ പൊക്കി. പവാറിനെക്കാള്‍ വലിയ ഗുസ്തിക്കാരന് താനാണെന്ന് ഫട്നാവിസ് പറഞ്ഞു. ഒടുവില്‍ ജനം വിധിയെഴുതി വലിയ ഗുസ്തിക്കാരന് പവാര്‍ തന്നെയാണെന്ന്. സത്താറയില്‍ ഉദയന്‍രാജെ ഭോസ്ലെയെ വലയിലാക്കി ശിവജിയുടെ ആശീര്‍വാദം തങ്ങള്ക്കൊപ്പമെന്നായിരുന്നു ബി.ജെ.പി അവകാശപ്പെട്ടത്. എന്നാല്‍, അധികാരമോഹികളെ മറാത്തകള്‍ പൊറുപ്പിക്കില്ലെന്ന് സത്താറ കാണിച്ചുതന്നു-മുഖപ്രസംഗത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.