വിശ്വാസ വോ​െട്ടടുപ്പ്​: ശിവസേന തീരുമാനം ഉദ്ധവ് താക്കറെ​ പ്രഖ്യാപിക്കും

ന്യൂഡൽഹി: പാർലമ​​​െൻറിൽ വിശ്വാസപ്രമേയം അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ബി.ജെ.പിയെ ശിവസേന പിന്തുണക്കുന്ന കാര്യത്തിൽ അനിശ്​ചിതത്വം തുടരുന്നു. വ്യാഴാഴ്​ച ബി.ജെ.പിക്ക്​ പിന്തുണ പ്രഖ്യാപിച്ച ശിവസേന പിന്നീട്​ നിലപാട്​ മാറ്റുകയായിരുന്നു. 

വെള്ളിയാഴ്​ച രാവിലെ 11 മണിക്ക്​ മുമ്പായി അധ്യക്ഷൻ ഉദ്ധവ്​ താക്കറെ നിലപാട്​ പ്രഖ്യാപിക്കുമെന്നാണ്​ പാർട്ടി നേതാവ്​ സഞ്​ജയ്​ റാവത്ത്​ അറിയിച്ചിരിക്കുന്നത്​. ശരിയായ തീരുമാനം ശിവസേനയെടുക്കും. രാജ്യം ശിവസേനയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സഞ്​ജയ്​ റാവത്ത്​ വ്യക്​തമാക്കി.

ബി.ജെ.പിയെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന സമീപനമാണ്​ ശിവസേന കുറേക്കാലമായി തുടർന്നിരുന്നത്​. മഹാരാഷ്​ട്രയിൽ നടന്ന ചില ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കെതിരെ ശിവസേന മൽസരിച്ചിരുന്നു.
 

Tags:    
News Summary - Sivsena on non confidence motion-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.