ഹൈദരാബാദ്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സഈദ് ബഖ്തയാർ അഗാ ഖുറേഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. കെ. ആനന്ദ് അഗർവാൾ, മുഹമ്മദ് അബ്ദുൽ നാസർ, മിർസ ഫായിസ് അൽ ബാഗ്, സഈദ് യൂസഫ്, അസ്ഹർ, മുഹമ്മദ് ശുഅബ് ഉർ റഹ്മാൻ എന്നിവരെയാണ് തെലുങ്കാന പൊലീസ് പിടികൂടിയത്. മറ്റ് പ്രതികളായ അബ്ദുൽ ഗനിയും മോമിനയും ഒളിവിലാണ്.
ഹൈദരാബാദ് റെയ്ൻ ബസാർ പൊലീസ് സ്റ്റേഷനിലെ ക്രിമിനൽ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് സഈദ് ബഖ്തയാർ അഗാ ഖുറേഷി. ഇയാൾ നിരവധി കുറ്റകൃത്യങ്ങൾ പങ്കാളിയാണ്. 2016ലാണ് റൗഡി പട്ടികയിൽ ഖുറേഷി ഇടംപിടിച്ചത്.
പിടിയിലായവരിൽ ഒരാൾ മൊഗൽപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസിലും മറ്റൊരാൾ മാൽകജ്ഗിരിയിലെ തട്ടിപ്പ് കേസിലും പ്രതികളാണ്. മറ്റ് പ്രതികളും നിരവധി കേസുകളിൽ പങ്കാളികളാണ്.
പിടിയിലായവരിൽ നിന്ന് നാലു കത്തികളും രണ്ട് വാഹനങ്ങളും അഞ്ച് മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.