വിവാദ നിയമങ്ങൾ പാർലമെൻറിൽ പിൻവലിക്കാൻ ബുധനാഴ്ച നടക്കുന്ന മന്ത്രിസഭ അനുമതി നൽകാനിരിക്കെയാണ് അണുവിട പിറകോട്ടുപോകേണ്ടെന്ന് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചത്. ഒൗദ്യോഗികമായി വിവാദ നിയമങ്ങൾ പിൻവലിക്കാതെ സമരം പിൻവലിക്കുന്ന പ്രശ്നമില്ല. സമരത്തിനിറങ്ങിയ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ പൊലീസ് കേസുകളും പിൻവലിക്കണം.
പാർലമെൻറിെൻറ ശൈത്യകാല സമ്മേളനം തുടങ്ങുന്ന 29ന് 'സൻസദ് ചലോ' മാർച്ചും നടത്തും. 24ന് ഉത്തരേന്ത്യൻ നേതാവായിരുന്ന ഛോട്ടുറാമിെൻറ ജന്മവാർഷികം 'കിസാൻ മസ്ദൂർ സംഘർഷ് ദിവസ്' ആയി ആചരിക്കും. 26ന് അതിർത്തിയിലെ സമരവാർഷികവും വിജയിപ്പിക്കും. അടുത്ത യോഗം പാർലമെൻറ് മാർച്ചിനു മുമ്പായി 27ന് ചേരാനും തീരുമാനിച്ചു.
കർഷകർ ഉന്നയിച്ച ആറ് ആവശ്യങ്ങൾ:
- ചുരുങ്ങിയ താങ്ങുവിലക്ക് നിയമപരമായ ഗാരൻറി നൽകണം. ഇക്കാര്യം 2011ൽ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി അന്നത്തെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണെന്നും പിന്നീട് താങ്കൾ പ്രധാനമന്ത്രിയായപ്പോൾ ഇക്കാര്യം പ്രഖ്യാപിച്ചതുമാണ്.
- വൈദ്യുതി നിയമത്തിെൻറ കരട് പിൻവലിക്കുക
- വായുമലിനീകരണത്തിെൻറ പേരിൽ കർഷകർക്ക് പിഴ ചുമത്താനുള്ള 2021ലെ നിയമത്തിലെ വകുപ്പ് പിൻവലിക്കുക.
- 2020 ജൂൺ മുതൽ ഇതുവരെ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം.
- ലഖിംപുർ കൂട്ടക്കൊലയുടെ സൂത്രധാരൻ അജയ് കുമാർ മിശ്ര പ്രതിയായിട്ടും കേന്ദ്രമന്ത്രിയായി തുടരുകയാണ്. താങ്കൾക്കും മറ്റു മന്ത്രിമാർക്കുമൊപ്പം അയാൾ വേദി പങ്കിടുകയും െചയ്തു. മന്ത്രിസഭയിൽനിന്ന് പുറത്താക്കി അയാളെ അറസ്റ്റ് ചെയ്യണം.
- കർഷക സമരത്തിൽ ജീവൻ ത്യജിച്ച 700 കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി അവരെ പുനരധിവസിപ്പിക്കണം. രക്തസാക്ഷി സ്മാരകത്തിന് സിംഘു അതിർത്തിയിൽ സ്ഥലം അനുവദിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.