ലഖ്നോ: കല്യാണവിരുന്നിനെത്തിയവർക്ക് മധുരപലഹാരമായ രസഗുള തികയാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറ് പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ആഗ്രയിൽ ഷംസാബാദ് പ്രദേശത്താണ് സംഭവം. പരിക്കേറ്റവർ ചികിത്സയിലാണ്.
ഷംസാബാദ് നിവാസിയായ ബ്രിജ്പൻ കുശ്വാഹയുടെ വസതിയിൽ വെച്ചായിരുന്നു കല്യാണവിരുന്ന് നടന്നത്. ഇതിനിടെ വിരുന്നിൽ പങ്കെടുക്കാനെത്തിയ വ്യക്തി രസഗുള കുറവാണെന്ന് പറഞ്ഞിരുന്നു. ഇതാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ വിരുന്നിനെത്തിയ ഭഗ്വാൻ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധർമ്മേന്ദ്ര, പവൻ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ വിവാഹത്തിനിടെ മധുരപലഹാരം തികയാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.