നാരായൺപുർ: ഛത്തീസ്ഗഢിൽ ഇന്തോ-തിബത്തൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) 45ാം ബറ്റാലിയൻ ക്യാമ്പിൽ ജവാെൻറ വെടിയേറ്റ് അഞ്ചു സഹപ്രവർത്തകർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ മസൂദുൽ റഹ്മാൻ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു.
അവധി സംബന്ധിച്ച തർക്കത്തെ തുടർന്ന് ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സർവിസ് തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. ഛത്തിസ്ഗഢിലെ നാരായൺപുർ ജില്ലയിലുള്ള കദെനർ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം. റായ്പുരിൽനിന്ന് 350 കിലോമീറ്റർ അകലെയാണിത്. മാവോവാദിവേട്ടക്കായാണ് ഐ.ടി.ബി.പി ക്യാമ്പ് ഇവിടെ പ്രവർത്തിക്കുന്നത്.
സൈനികർക്കിടയിലെ തർക്കം എന്താണെന്ന് വ്യക്തമല്ലെന്ന് ബസ്തർ മേഖല പൊലീസ് ഐ.ജി സുന്ദർരാജ് പറഞ്ഞു. അക്രമിയെ മറ്റുള്ളവർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആദ്യം വന്ന വിവരം. എന്നാൽ, ഇത് ശരിയല്ലെന്ന് ഐ.ടി.ബി.പി വക്താവ് വിവേക് കുമാർ ന്യൂഡൽഹിയിൽ പറഞ്ഞു. പരിക്കേറ്റവരെ വ്യോമമാർഗമാണ് റായ്പുരിലെ ആശുപത്രിയിലേക്കു മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.