ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആറ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കർണാടക, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെ പുറത്തുവിട്ടത്.
മുതിർന്ന നേതാവ് അജയ് മാക്കൻ, ഡോ. സെയ്ദ് നസീർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ എന്നിവരാണ് കർണാടകയിൽ നിന്ന് മത്സരിക്കുന്നത്. മധ്യപ്രദേശിൽ നിന്ന് അശോക് സിങ്ങും തെലങ്കാനയിൽ നിന്ന് രേണുക ചൗധരിയും അനിൽ കുമാർ യാദവും സ്ഥാനാർഥികളാകുമെന്ന് വാർത്താകുറിപ്പിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.