വടിവാൾ ഉപയോഗിച്ച്​ ജന്മദിന കേക്ക്​ മുറിച്ച ആറു യുവാക്കൾ അറസ്റ്റിൽ

ചെന്നൈ: തമിഴ്​നാട്ടിൽ വടിവാൾ ഉപയോഗിച്ച്​ ജന്മദിന കേക്ക്​ മുറിച്ച ആറു യുവാക്കൾ അറസ്റ്റിൽ. ചെന്നൈ കണ്ണകി നഗറിലാണ്​ സംഭവം.

സുനിൽ (19), നവീൻ കുമാർ (19), അപ്പു (18), ദിനേശ്​ (19), രാജേഷ്​ (18), കാർത്തിക്​ അഥവാ ബീഡി എന്നിവരാണ്​ അറസ്​റ്റിലായത്​. ഞായറാഴ്ച കണ്ണകി നഗറിലെ ഹൗസിങ്​ ബോർഡ്​ ക്വോർ​േട്ടഴ്​സിൽ സുനിലിന്‍റെ പിറന്നാൾ ആഘോഷത്തിനിടെയാണ്​ സംഭവം.

ജന്മദിന കേക്ക്​ വടിവാൾ ഉപയോഗിച്ച്​ മുറിക്കുകയായിരുന്നു. വടിവാൾ ഉപയോഗിച്ച്​ കേക്ക്​ മുറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

കണ്ണകി നഗറിൽ തന്നെ താമസിക്കുന്ന ​യാഗേശ്വരൻ എന്ന വ്യക്തിയുടെ പരാതിയിൽ പിന്നീട്​ പൊലീസ്​ കേസെടുക്കുകയും ചെയ്​തു. മാരകായുധം ഉപയോഗിച്ചതിനും ഉച്ചത്തിൽ പാട്ടുവെച്ച്​ സമീ​പവാസികൾക്ക്​ ശല്യമുണ്ടാക്കിയതിനുമാണ്​ കേസ്​.

Tags:    
News Summary - Six youths held for cutting birthday cake with machete in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.