ന്യൂഡൽഹി: നൈപുണ്യ വികസന മന്ത്രി അനന്ത് കുമാർ ഹെഗ്ഡെ ആകെ നടത്തിയ നൈപുണ്യ വികസനം ആളുകളുടെ കൈവെട്ടലും കൊല്ലല ുമാണെന്ന് എ.െഎ.എം.െഎ.എം മേധാവി അസദുദ്ദീൻ ഉവൈസി.
ഹിന്ദു പെൺകുട്ടികളെ തൊടുന്നവരുടെ കൈവെട്ടണം എന്ന് ഹെഗ്ഡെ കുടകിലെ റാലിയിൽ നടത്തിയ വിവാദ പ്രസ്താവനക്കെതിരായാണ് ഉവൈസിയുടെ പരാമർശം. ഹെഗ്ഡെ എന്ത് വികസനമാണ് നടത്തിയതെന്ന് വ്യക്തമാക്കാൻ കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവുവും ആവശ്യപ്പെട്ടിരുന്നു.
ആയിരക്കണക്കിന് ഹെഗ്ഡെകൾ വരും പോവും. പക്ഷേ, ചാർമിനാർ ഡെക്കാനിനും ഇന്ത്യക്കും മുസ്ലീം സമൂഹം നൽകിയ സംഭാവനയുടെ പ്രതീകമായി നിലനിൽക്കും. ഇനിയും ആയിരങ്ങൾ അത് കാണും - അസദുദ്ദീൻ ട്വീറ്റ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.