മലബാർ ഗ്രൂപ്പിനെതിരെ അപവാദ പ്രചാരണം; താക്കീതുമായി ബോംബെ ഹൈകോടതി

കോഴിക്കോട്: മലബാർ ഗ്രൂപ്പിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ 77,000 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നൽകിയ സ്കോളർഷിപ്പിനെ അപകീർത്തിപ്പെടുത്തുകയും വിദ്വേഷം ജനിപ്പിക്കുന്ന വിധത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്‌തവർക്കെതിരെ ശക്തമായ വിധിയുമായി ബോംബെ ഹൈക്കോടതി.

പാവപ്പെട്ട പെൺകുട്ടികളുടെ പഠനവും വിദ്യാഭ്യാസ രംഗത്തെ അവരുടെ ഉന്നമനവും ലക്ഷ്യമിട്ട് മലബാർ ഗ്രൂപ്പ് മഹത്തായ ലക്ഷ്യത്തോടെ നൽകുന്ന സ്കോളർഷിപ്പിനെ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചവർക്കെതിരെയാണ് ബോംബെ ഹൈക്കോടതി താക്കീത് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടെ നടത്തിയ മുഴുവൻ പോസ്റ്റുകളും ചിത്രങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് കോടതി എതിർ കക്ഷികൾക്ക് നിർദേശം നൽകി. ഇക്കാര്യം ഉറപ്പ് വരുത്താൻ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ കമ്പനികളോടും കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയിലുലുടനീളം 77,000ത്തിൽ അധികം പെൺകുട്ടികൾക്ക് സകോളർഷിപ്പ് നൽകുകയും സ്ത്രീശാക്തീകരണം അടക്കം വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്ക് 246 കോടിയിലേറെ രൂപ ചെലവഴിക്കുകയും ചെയ്‌തിട്ടും കർണാടകയിലെ ഒരു സ്‌കൂളിൽ പഠന സകോളർഷിപ്പ് നൽകിയ ചടങ്ങിന്റെ ഫോട്ടോ ഉപയോഗിച്ച് തെറ്റായ രീതിയിൽ പ്രചാരണം നടത്തിയ പ്രതികൾക്കെതിരെയാണ് കോടതി വിധി.

വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലബാർ ഗ്രൂപ്പിന്റെ സൽപേരിനെയും സമൂഹത്തിലെ പാവപ്പെട്ടവർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കുമായി നടത്തുന്ന ചിരിറ്റി പ്രവർത്തനങ്ങളെയും കളങ്കപ്പെടുത്തുന്നതാണ് എതിർ കക്ഷികളുടെ പ്രവർത്തികളെന്ന് കേസിൽ വിധി പറഞ്ഞ സിവിൽ കോടതി ജഡ്‌ജി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ നന്മയ്ക്കായി മലബാർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് വിധി പ്രസ്താവത്തിൽ ജഡ്‌ജി എടുത്തുപറഞ്ഞു. അഡ്വ. കാൾ ടാംബോലിയുടെ നേതൃത്വത്തിലുള്ള അഭിഭാഷകരാണ് കേസിൽ മലബാർ ഗ്രൂപ്പിന് വേണ്ടി ഹാജരായത്.

സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുകയും വിദ്വേഷ പ്രചാരണത്തിനായി ദുരുപയോഗം നടത്തുകയും ചെയ്യുന്നവർക്കെതിരെയുള്ള ശക്തമായ വിധിയാണ് ബോംബെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പ്രതികരിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കൂടുതൽ ശക്‌തമായ നടപടികളുമായി മലബാർ ഗ്രൂപ്പ് മുന്നോട്ട് പോകുമെന്നും അദ്ദഹം പറഞ്ഞു

Tags:    
News Summary - Slander campaign against Malabar Group; Bombay High Court with warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.