ന്യൂഡൽഹി: അടിമപ്പണിയും ശാരീരിക പീഡനവും സഹിക്കവയ്യാതെ പെൺകുട്ടി കെട്ടിടത്തിെൻറ 11ാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഫരീദാബാദിലെ ഫ്ലാറ്റിൽ രണ്ടുവർഷമായി നിരന്തരമായി പീഡനം സഹിക്കുകയായിരുന്നു വീട്ടുവേലക്കാരിയായ പെൺകുട്ടി. ഒടുവിൽ സഹിക്കവയ്യാതെയാണ് ബിഹാർ സ്വദേശിയായ 13കാരി ബുധനാഴ്ച കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്. ഭാഗ്യവശാൽ കെട്ടിടത്തിെൻറ 10 ാം നിലയിലെ ബാൽക്കണിയിൽ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നു. താഴെ നിലയിൽ താമസിക്കുന്നവർ കുട്ടിയുടെ നിലവിളി കേട്ട് നോക്കിയപ്പോഴാണ് ബാൽക്കണിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ കെണ്ടത്തിയത്. തുടർന്ന് പൊലീസിെനയും ബാലവേലാ വിരുദ്ധ സമിതിയെയും അറിയിക്കുകയായിരുന്നു. കെട്ടിടത്തിെല മറ്റ് താമസക്കാർ മണിക്കൂറുകൾ പരിശ്രമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
പെൺകുട്ടിെയ അടിമപ്പണി ചെയ്യിച്ച 23കാരിെക്കതിരെ െപാലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫരീദാബാദിലെ കനിഷ്ക ടവേഴ്സിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. കുട്ടിയുെട ശരീരത്തിലാകെ പൊള്ളലേറ്റതിെൻറയും മർദ്ദിച്ചതിെൻറയും പാടുകൾ ഉണ്ട്. 11ാം നിലയിൽ നിന്ന് ഇടക്കിടെ നിലവിളി കേൾക്കാറുണ്ടെന്നും സമീപത്ത് താമസിക്കുന്നവർ പറയുന്നു. കുട്ടിെയ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവദിക്കാറിെല്ലന്നും അയൽവാസികൾ െപാലീസിെന അറിയിച്ചു.
കുട്ടിയുടെ ദേഹമാസകലം പഴകിയ ആഴത്തിലുള്ള മുറിപ്പാടുകളുണ്ട്. ദിവസങ്ങളായി കുട്ടി പട്ടിണിയിലാണെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. വീട്ടുടമ ഫരീദാബാദിലെ സ്വകാര്യ സർവകലാശാല വിദ്യാർഥിയാണ്. പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടുടമയുടെ പാട്നയിലുള്ള കുടംബത്തിൽ ജോലിക്ക് നിൽകുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.