ഷാജഹാൻപുർ: യു.പിയിലെ ഷാജഹാൻപുരിൽ 13കാരിയെ രണ്ടുപേർ ചേർന്ന് തട്ടിെക്കാണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഖുദാഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽപെടുന്ന മക്രാന്ത്പുർ ഗ്രാമത്തിലാണ് സംഭവം.
ആഗസ്റ്റ് 14ന് സ്കൂളിലേക്ക് പോവുന്നതിനിടെ ആണ് എട്ടാംതരം വിദ്യാർഥിയെ അജയ്, കമലേഷ് എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുേപായത്. മൂന്നുദിവസം കഴിഞ്ഞ് തടവിൽനിന്നും രക്ഷപ്പെട്ട് പെൺകുട്ടി വീട്ടിൽ എത്തുകയായിരുന്നുവെന്ന് എസ്.പി സുഭാഷ് ചന്ദ്ര സാഖ്യ പറഞ്ഞു. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ ഇരുവർക്കുമെതിരിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ജീവനൊടുക്കി
ബദായൂൻ: യു.പിയിലെ ബദായൂനിൽ കൂട്ടബലാത്സംഗത്തിനിരയായ 15കാരി ആത്മഹത്യ ചെയ്തു. സ്വന്തം വീടിെൻറ മേൽക്കൂരയിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
ആഗസ്റ്റ് 20ന് മൂന്നുപേർ ചേർന്ന് തട്ടിെക്കാണ്ടുപോയി ഒരു കെട്ടിടത്തിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായും സംഭവം അന്വേഷിച്ചുവരുകയാണെന്നും എസ്.എസ്.പി അശോക് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രധാന പ്രതിയായ ലങ്കുഷിനെ അറസ്റ്റ് ചെയ്തതായും പറഞ്ഞു.
എന്നാൽ, കേസ് പിൻവലിക്കാൻ തങ്ങളുടെ മേൽ സമ്മർദം ശക്തമാണെന്നും പിൻവലിക്കാത്തപക്ഷം പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിയുണ്ടെന്നും പെൺകുട്ടിയുടെ സഹോദരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.