ന്യൂഡൽഹി: ദീപിക പദുകോണിൻെറ രാഷ്ട്രീയമെന്താണെന്ന് തനിക്ക് അറിയാമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2011 മുതൽ അവർ കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നതെന്നും സ്മൃതി പറഞ്ഞു. 2011ൽ രാഹുൽ ഗാന്ധിയെ പിന്തുണച്ചുള്ള ദീപിക പദ ുകോണിൻെറ അഭിമുഖം ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതി ഇറാനിയുടെ പ്രസ്താവന.
. @smritiirani takes down Deepika Padukone for supporting Bharat Tere Tukde Gang pic.twitter.com/XzqTmSjeaN
— Tajinder Pal Singh Bagga (@TajinderBagga) January 10, 2020
നിങ്ങളുടെ നിലപാടെന്താണെന്ന് വാർത്ത വായിക്കുന്ന എല്ലാവർക്കും മനസിലാകും. സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെടുേമ്പാൾ അത് ആഘോഷിക്കുന്നവർക്കൊപ്പമാണ് നിങ്ങളുള്ളത്. ദീപികയുടെ രാഷ്ട്രീയ ചായ്വ് അറിഞ്ഞതിനേക്കാൾ അപ്പുറം മറ്റെന്തൊണുള്ളതെന്ന് അറിയാൻ താൽപര്യമുണ്ട്. ജെ.എൻ.യുവിൽ പോകാനുള്ള അവരുടെ അവകാശത്തെ തടയാനാവില്ല. ഭാരതം ഛിന്നഭിന്നമാവുമെന്ന് വിളിക്കുന്നവർക്കൊപ്പമാണ് ദീപികയുള്ളത്. അതിനുള്ള സ്വാതന്ത്ര്യവും അവർക്കുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു.
പ്രത്യയശാസ്ത്രപരമായി എതിർപ്പുള്ള പെൺകുട്ടികളെ മർദ്ദിക്കുന്നവർക്കൊപ്പമാണ് ദീപിക നിലകൊള്ളുന്നത്. അത് അവരുടെ സ്വാതന്ത്ര്യമാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. പുതിയ ചിത്രം ചപാകിൻെറ പ്രചരാണത്തിനായി ഡൽഹിയിലെത്തിയ ദീപിക പദുകോൺ ജെ.എൻ.യു സന്ദർശിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാക്കൾ പ്രതിഷേധവുമായി എത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.