പെഹ്​ലുഖാൻ വധം: കിസാൻ സഭ പ്രക്ഷോഭത്തിന്

ന്യൂഡൽഹി:  അൽവാറിൽ ഗോരക്ഷകർ തല്ലിക്കൊന്ന പെഹ്ലുഖാ​െൻറ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് കിസാൻ സഭ പ്രക്ഷോഭത്തിന്. ഏപ്രിൽ 18ന് കിസാൻ സഭ അഖിലേന്ത്യാ അധ്യക്ഷൻ അംറാ റാമി​െൻറ നേതൃത്വത്തിൽ  ഡൽഹി ജന്തർ മന്തറിൽ  ധർണ നടത്തും.   പെഹ്ലുഖാനെ തല്ലിക്കൊന്ന സംഭവത്തിലെ യഥാർഥ കുറ്റവാളികളായ സംഘപരിവാർ പ്രവർത്തകരെ അറസ്റ്റ് ചെയ്യുക, പെഹ്ലുഖാ​െൻറ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, പശുവിനെ വിൽക്കാനും വാങ്ങാനുമുള്ള കർഷക​െൻറ അവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

 പെഹ്ലുഖാൻ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ചയായിട്ടും  യഥാർഥ പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ലെന്ന്  കിസാൻ സഭ വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തി. മാത്രമല്ല, പശുവിനെ കള്ളക്കടത്ത് നടത്തിയെന്ന പേരിൽ പെഹ്ലുഖാനൊപ്പം മർദനമേറ്റ മക്കളുടെ പേരിൽ കേസെടുക്കുകയും ചെയ്തിരിക്കുന്നു. ഗോരക്ഷകരുടെ മർദനമേറ്റവർ  ചികിൽസപോലും കിട്ടാതെ പേടിച്ച് വീട്ടിൽ കഴിയുകയാണ്. ഭീതിയുടെ സാഹചര്യം ഇല്ലാതാക്കാൻ ഗോരരക്ഷകരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ നടപടി വേണമെന്നും കിസാൻസഭ ആവശ്യപ്പെട്ടു.

Tags:    
News Summary - smuggling cows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.