ജജ്പൂർ: മനുഷ്യന്‍റെ കടിയേറ്റാൽ പാമ്പിനെന്ത് സംഭവിക്കും? വിഷപാമ്പാണെങ്കിൽ ചിലപ്പോൾ കടിച്ച മനുഷ്യന് മരണം വരെ സംഭവിച്ചേക്കാം. എന്നാൽ ഒഡീഷയിലെ ഗ്രാമത്തിൽ അരങ്ങേറിയത് നേരെ തിരിച്ചായിരുന്നു.
ഒഡീഷയിലെ ജജ്പുർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് പ്രതികാരം വീട്ടിയിരിക്കുകയാണ് 45കാരനായ കർഷകൻ. കടിച്ച പാമ്പ് ചാകുകയും ചെയ്തു.
ഗംഭരിപാട്ടിയ ഗ്രാമത്തിലെ കിഷോർ ബദ്ര ബുധനാഴ്ച രാത്രി വയലിലെ പണിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിയിൽവെച്ച് ബദ്രയുടെ കാലിൽ എന്തോ കടിച്ചതായി തോന്നി. ടോർച്ച് അടിച്ച് നോക്കിയപ്പോൾ പാമ്പാണെന്ന് മനസിലായി. വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പാണെന്ന് ബദ്ര തിരിച്ചറിഞ്ഞു. ഇതോടെ പ്രതികാരം വീട്ടാനായി പാമ്പിനെ കൈയിലെടുത്ത് പലതവണ തിരിച്ചുകടിക്കുകയായിരുന്നു. ഇതോടെ പാമ്പ് ചത്തതായി ബദ്ര പറയുന്നു.
തുടർന്ന് ചത്ത പാമ്പുമായി കർഷകൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യയോട് വിവരം പറയുകയും ചെയ്തു. നിമിഷങ്ങൾക്കം പാമ്പിനെ കടിച്ച് കൊന്ന കഥ നാട്ടിൽ പാട്ടായി. ചത്ത പാമ്പിനെ സുഹൃത്തുക്കൾക്ക് മുമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
വിഷപാമ്പായതിനാൽ ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും ബദ്ര കൂട്ടാക്കിയില്ല. നാട്ടുവൈദ്യന്‍റെ അടുത്തെത്തി ചികിത്സ തേടുകയായിരുന്നു. പാമ്പ് കാലിൽ കടിച്ചെങ്കിലും പാമ്പിനെ തിരിച്ച് കടിച്ചെങ്കിലും തനിക്ക് യാതൊരു പ്രയാസങ്ങളും അനുഭവപ്പെട്ടില്ലെന്ന് പറയുകയാണ് 45കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.