രാജവെമ്പാലയെ പിടികൂടുന്ന സന്തോഷ് (ഫയൽ ചിത്രം)
കോയമ്പത്തൂർ: പാമ്പുപിടിത്തക്കാരൻ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി സന്തോഷ് (46) ആണ് മരിച്ചത്.
കോയമ്പത്തൂരിൽ ജനവാസ മേഖലയായ തൊണ്ടാമുത്തൂരിൽ വീടുകളിൽ എത്തിയ മൂർഖനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കടിയേറ്റത്. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ മരിച്ചു.
20 വർഷമായി കോയമ്പത്തൂർ മേഖലയിൽ പാമ്പുകളെ പിടികൂടി വനം വകുപ്പിന്റെ സഹായത്തോടെ വനത്തിൽ കൊണ്ടുവിടുന്നയാളാണ് സന്തോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.