അലിഗഢ്: രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശവും സർക്കാർ ഉദ്യോഗവും റദ്ദാക്കണമെന്ന് ബാബ രാംദേവ്. ജനസംഖ് യാ നിയന്ത്രണത്തിനായി രണ്ടു കുട്ടികളിൽ അധികമുള്ളവർക്ക് വോട്ടവകാശം, സർക്കാർ ഉദ്യോഗം, സർക്കാർ ചെലവിലുള്ള ചിക ിത്സ എന്നിവ നൽകരുത്. അത് ഹിന്ദുവായാലും മുസ്ലിം ആയാലും ഇത്തരത്തിലുള്ള നടപടികൾ എടുക്കണം. ജനസംഖ്യാ നിയന്ത്രണം സാധ്യമാക്കാൻ ഇൗ മാർഗം മാത്രമേയുള്ളൂയെന്നും രാംദേവ് പറഞ്ഞു.
കൂടുതൽ കുട്ടികൾ ഉള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്. ദമ്പതികളുടെ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പ്രവേശനം അനുവദിക്കരുതെന്നും രാംദേവ് കൂട്ടിച്ചേർത്തു. അലിഗഢില്‍ പതഞ്ജലി വസ്ത്രനിർമാണ യൂനിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നവംബറിലും രാംദേവ് ഇത്തരത്തിലുള്ള പരാമർശം നടത്തിയിരുന്നു. രാജ്യത്ത് തന്നെപോലെ
അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും വിവാഹം കഴിഞ്ഞ് കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.