ശ്രീനഗർ: വടക്കൻ കശ്മീരിൽ നിയന്ത്രണരേഖക്കു സമീപം രണ്ടിടത്തുണ്ടായ മഞ്ഞുവീഴ്ചയിൽ മലയാളി ഉൾപ്പെടെ നാലു സൈനികർ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൂവച്ചൽ കുഴയ്ക്കാട് കല്ലണമുഖം ശ്രീശൈലത്തിൽ സുദർശനകുമാറിെൻറയും സതികുമാരിയുടെയും മകൻ അഖിൽ (സന്ദീപ് -29) ആണ് മരിച്ച മലയാളി സൈനികൻ.
ചൊവ്വാഴ്ച ഉച്ചക്ക് കുപ്വാര ജില്ലയിലെ താംഗ്ധർ പ്രദേശത്തെ സൈനിക പോസ്റ്റിനു സമീപം നാലു സൈനികർ മഞ്ഞിനടിയിൽപെടുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹം ബുധനാഴ്ച കണ്ടെടുത്തു. ഒരു സൈനികനെ രക്ഷപ്പെടുത്തി. ബന്ദിപ്പോറ ജില്ലയിൽ ദവാർ പ്രദേശത്ത് രണ്ടു സൈനികരാണ് മഞ്ഞുവീഴ്ചയിൽ കുടുങ്ങിയത്. ഒരാളെ രക്ഷപ്പെടുത്തി. കരസേനയിൽ നായിക് നഴ്സിങ് അസിസ്റ്റൻറാണ് അഖിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.