കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച; ദേശീയപാതയടച്ചു, വിമാനങ്ങള്‍ റദ്ദാക്കി

ശ്രീനഗര്‍: കശ്മീരിൽ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ദേശീയപാതയടച്ചു. വിമാനസര്‍വീസുകള്‍ റദ്ദാക്കി. 24 മണിക്കൂർ പത്ത് ജില്ലകളില്‍ ഹിമപാതമുന്നറിയിപ്പുനൽകിയിട്ടുണ്ട്.

റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക് അധികചാര്‍ജുകളില്ലാതെ അടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യം താൽകാലികമായി റദ്ദാക്കിയ വിമാനസര്‍വീസുകള്‍ വെള്ളിയാഴ്ച രാവിലെ പത്തോടെ പൂര്‍ണ്ണമായും റദ്ദാക്കുകയായിരുന്നു. മഞ്ഞുവീഴ്ചയെ തുടർന്നുണ്ടായ കാഴ്ചപരിമിതിയാണ് വിമാനങ്ങള്‍ റദ്ദാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത്.

രംബാന്‍ ജില്ലയിലെ മെഹറിലുണ്ടായ മണ്ണിടിച്ചിൽ ദേശീയ പാതയിലെ ഗതാഗതം തടസപെട്ടിരുന്നു. അത് പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. തുടർന്ന് ട്രാഫിക് കൺട്രോൾ യൂനിറ്റുകളുടെ നിർദേശങ്ങളില്ലാതെ യാത്രചെയ്യരുതെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പുലര്‍ച്ചയും ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.

Tags:    
News Summary - snowfall in various parts of Kashmir impacted flight operations closure of national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.