കോഴിക്കോട്: പ്രളയം മുക്കിയ ആലുവയുടെ ഏതോ ഒരു മൂലയിൽനിന്ന് നിറവയറുമായി സജിത ജബീൽ ഹെലികോപ്ടറിലേക്ക് ഉയരുന്ന ദൃശം കണ്ടവരെല്ലാം ശ്വാസമടക്കിപ്പിടിച്ചതും ഒടുവിൽ കൊച്ചി നേവൽ ബേസിലെ ആശുപത്രിയിൽ സജിത ആൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ ലോകം തന്നെ ആഹ്ലാദിച്ചതും നാം കണ്ട കാഴ്ച. എന്നാൽ, ഇൗ അത്യപൂർവ കാഴ്ചയുടെ പിന്നിൽ സ്നേഹത്തിെൻറയും സഹാനുഭൂതിയുടെയും ഒപ്പം സാേങ്കതികവിദ്യയുടെയും കൂട്ടായ്മയുടെയും ഒേട്ടറെ കഥകളുണ്ടായിരുന്നുവെന്ന് പറയുന്നു, െഎ.എ.എസ് ബ്രോ പ്രശാന്ത്.
‘‘പ്രളയദിവസങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് വിവരങ്ങൾ കൈമാറാനായി രൂപം നൽകിയ ‘കംപാഷനേറ്റ് കേരള’ എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സജിതയെ രക്ഷിക്കാൻ തലേദിവസം തൊേട്ട ശ്രമം നടത്തിവരുകയായിരുന്നു. നേവിയേയും ആരോഗ്യവകുപ്പിനെയും മറ്റും തുടർച്ചയായി ബന്ധപ്പെട്ട് ദൗത്യം ഉപേക്ഷിേക്കണ്ടിവരുമെന്ന ഘട്ടത്തിലാണ് ഒരു ഡോക്ടറെ കിട്ടുന്നതും ദൗത്യം വിജയകരമായതും. ലോകത്തിെൻറ വിവിധ മൂലകളിൽ, വിവിധ ൈടംസോണുകളിൽനിന്ന് സോഷ്യൽ മീഡിയ വഴി രക്ഷാദൗത്യത്തിന് വേണ്ട വിവരകൈമാറ്റം നടത്തിയവർക്കെല്ലാം ആവേശവും ആഹ്ലാദവും പകർന്ന നിമിഷമായിരുന്നു അത്’’ -പ്രശാന്ത് പറയുന്നു.
സോഷ്യൽമീഡിയയും ആധുനിക സാേങ്കതികവിദ്യയും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മലയാളി സാേങ്കതിക വിദഗ്ധരും അടങ്ങിയ ഒേട്ടറെ കൂട്ടായ്മകൾ ഒന്നിച്ചുനിന്ന് പോരാടിയതിെൻറ ഫലം കൂടിയാണ് വിജയകരമായ രക്ഷാപ്രവർത്തനം. പ്രളയത്തിൽ അകപ്പെട്ടവരുടെ ഫോൺവിളികളും സന്ദേശങ്ങളും സ്വീകരിക്കുകയും ക്രോഡീകരിക്കുകയും അത് രക്ഷാപ്രവർത്തകരിൽ എത്തിച്ച് അനേകം പേരെ രക്ഷിക്കാൻ സാധിച്ചതും ഇൗ കൂട്ടായ്മകൾ വഴിയാണ്. ഇതിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ച കൂട്ടായ്മകളിലൊന്നാണ് കംപാഷനേറ്റ് കേരള. ‘‘ദുരന്തമുണ്ടായേപ്പാൾ ഏതൊരു പൗരനേയും പോലെ മനസ്സിൽ തോന്നിയ ഒരു പൗരബോധമാണ് ഇതിന് പ്രേരണയേകിയത്. സോഷ്യൽ മീഡിയ വഴി ബന്ധമുള്ളവരെ ഉപയോഗിച്ച് രംഗത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. വിളിക്കുേമ്പാൾ എവിടെനിന്ന് എന്നു പറയാൻവേണ്ടി ഇട്ട പേരാണ് യഥാർഥത്തിൽ ‘കംപാഷനേറ്റ് കേരള’ എന്നത്’’ -പ്രശാന്ത് പറഞ്ഞു.
രക്ഷാദൗത്യം ഇങ്ങനെ:
1. പ്രളയത്തിൽ അകപ്പെട്ടവരോ അവർ അകപ്പെട്ട വിവരം അറിയുന്നവരോ സമൂഹ മാധ്യമങ്ങൾ വഴിയോ അധികൃതർ നൽകിയ നമ്പറുകൾ വഴിയോ സഹായ അഭ്യർഥന നടത്തുന്നു.
2. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സോഷ്യൽ മീഡിയ വളണ്ടിയർമാർ ഇത് ക്രോഡീകരിക്കുന്നു, ലൊക്കേഷൻ മാർക്ക് ചെയ്യുന്നു. ഹാഷ് ടാഗുകളോടെയുള്ള സമൂഹമാധ്യമ പോസ്റ്റുകളിൽനിന്ന് അടിയന്തരമായി പ്രതികരിക്കേണ്ട അഭ്യർഥനകൾ വേർതിരിക്കുന്നു.
3. ഇൗ വിവരങ്ങൾവെച്ച് നമ്പറുകളിലേക്ക് തിരിച്ചുവിളിച്ച് ആധികാരികത ഉറപ്പിച്ച് ആവർത്തനം ഇല്ലാതാക്കാൻ ഒാൺലൈൻ കോൾ സെൻററുകളായി സന്നദ്ധ പ്രവർത്തകർ.
4. വിവരങ്ങൾ ഗൂഗ്ൾ ഫോമിലേക്കും മറ്റും മാറ്റുന്നു.
5. ഇൗ വിവരം സർക്കാറിെൻറ ജില്ലാ കൺട്രോൾ റൂമിന് കൈമാറുന്നു. ചില സന്ദർഭങ്ങളിൽ ഫീൽഡിലുള്ള ഒൗദ്യോഗിക/അനൗദ്യോഗിക രക്ഷാപ്രവർത്തന സംവിധാനങ്ങൾക്ക് കൈമാറുന്നു.
6. ഇൗ വിവരങ്ങൾ ഉപയോഗിച്ച് അകപ്പെട്ടു കിടക്കുന്നവരുടെ അരികിൽ രക്ഷാപ്രവർത്തകർ എത്തിച്ചേരുന്നു.
ഇതിനു പുറമെ അനേകം വാട്സ്ആപ് ഗ്രൂപ്പുകൾ വഴി വിവരങ്ങൾ ശേഖരിക്കുകയും രക്ഷാപ്രവർത്തകർക്കും എത്തിച്ചു നൽകുകയും ചെയ്ത കൂട്ടായ്മകളും ഉണ്ട്. പത്തിലേറെ വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി, ഏഴായിരത്തിലേറെ ഫോൺകാളുകൾ കൈകാര്യം ചെയ്ത് വിവരങ്ങൾ രക്ഷാപ്രവർത്തകർക്ക് കൈമാറിയ ‘പ്രോജക്ട് ലൈഫ് ബോട്ട്’ പോലുള്ള കൂട്ടായ്മകളും രക്ഷാദൗത്യത്തിൽ മികച്ച സേവനം കാഴ്ചവെക്കുകയുണ്ടായി - പ്രശാന്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.