വ്യാജവാർത്തകൾ കൊണ്ട്​ അധികകാലം​ യുവാക്കൾ തെരുവിലിറങ്ങുന്നത്​ തടയാനാകില്ല -രഘുറാം രാജൻ

മുംബൈ: ആവശ്യത്തിനുള്ള തൊഴിലുകൾ സൃഷ്​ടിച്ചില്ലെങ്കിൽ യുവാക്കൾ തെരുവിലേക്കിറങ്ങുമെന്ന മുന്നറിയിപ്പുമായി റിസർവ്​ ബാങ്ക്​ മുൻ ഗവർണർ രഘുറാം രാജൻ.

''തൊഴിലില്ലായ്​മയിൽ നിന്നും കുറച്ചുകാലത്തേക്ക്​ യുവാക്കളുടെ ശ്രദ്ധ തിരിക്കാം. ​തൊഴിലവസരങ്ങൾ സൃഷ്​ടിച്ചില്ലെങ്കിൽ അവർ തെരുവിലേക്കിറങ്ങുകതന്നെ ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച്​ വിഷയം മാറ്റാൻ ശ്രമിക്കാം, പക്ഷേ അത്​ പരാജയപ്പെടും'' -രഘുറാം രാജൻ അഭിപ്രായപ്പെട്ടു.

എസ്​.പി ജെയ്​ൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാനേജ്​മെൻറ്​ ആൻഡ്​ റിസേർച്ചി​ലെ സാമ്പത്തിക പഠന വകുപ്പി​െൻറ വെബിനാറിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.