ന്യൂഡൽഹി: സാമൂഹ്യമാധ്യമങ്ങളുടെ കടന്നുകയറ്റം ഭീകരമാണെന്നും അതിൽ നിയന്ത്രണം വേണമെന്നും പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ. കോടതി നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തെറ്റായ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് ഗൗരവമായ വിഷയമാണെന്നും സാൽവെ സുപ്രീംകോടതിയിൽ അറിയിച്ചു.
ട്വിറ്റർ അങ്ങേയറ്റം അസഭ്യമായി കൊണ്ടിരിക്കയാണ്. അധിക്ഷേപങ്ങൾ മാത്രമായപ്പോൾ താൻ ട്വിറ്റർ അക്കൗണ്ട് പൂർണമായും ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.
മര്യാദ കൈവിടുന്ന സാമൂഹ്യമാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാനും കോടതിയിൽ ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നടന്ന കൂട്ടമാനഭംഗകേസിെൻറ വിചാരണക്കിടയാണ് അതിരുകടക്കുന്ന സാമൂഹ്യമാധ്യമങ്ങൾക്ക് കടിഞ്ഞാണിടണമെന്ന് അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.