മുംബൈ: സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളായ െഎ.പി.എസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്യാതിരുന്നതെന്തെന്ന് സി.ബി.െഎയോട് മുംബൈ ഹൈകോടതി.
വിധി ചോദ്യംചെയ്ത് കൊല്ലപ്പെട്ട സൊഹ്റാബുദ്ദീൻ ശൈഖിെൻറ സഹോദരൻ റുബാബുദ്ദീൻ ശൈഖ് സമർപ്പിച്ച പുനഃപരിശോധന ഹരജി പരിഗണിക്കവെയാണ് ഹൈകോടതി ജസ്റ്റിസ് രേവതി മോഹിതെ ദേരെ ചോദ്യമുന്നയിച്ചത്. 2016 ആഗസ്റ്റിലും 2017 ആഗസ്റ്റിലും െഎ.പി.എസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കിയ വിചാരണ കോടതി വിധികളെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസി ആലോചിക്കുന്നുണ്ടോ എന്നും കോടതി അന്വേഷിച്ചു.
രാജസ്ഥാനിലെ രണ്ട് പൊലീസ് സബ് ഇൻസ്പെക്ടർമാരെ കുറ്റവിമുക്തമാക്കിയത് ചോദ്യം ചെയ്തതായി ചൂണ്ടിക്കാണിച്ച സി.ബി.െഎയോട്, സബ് ഇൻസ്പെക്ടർമാരുടെയും കോൺസ്റ്റബിൾമാരുടെയും വിടുതലിനെ മാത്രമാണോ എതിർക്കുന്നതെന്നും െഎ.പി.എസ് ഉേദ്യാഗസ്ഥരുടെ കാര്യത്തിൽ ഇതെന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് കോടതി ചോദിച്ചു. എല്ലാവരും നിയമത്തിന് മുന്നിൽ ഒരുപോലെയാണെന്നും കുറ്റമുക്തമാക്കിയ വിധികളിൽ ഹരജിക്കാരനായ റുബാബുദ്ദീനുള്ള ആശങ്ക ഏജൻസിക്കുമുണ്ടാകേണ്ടതുണ്ടെന്നും കോടതി ഒാർമിപ്പിച്ചു.
കേസിൽ കുറ്റാരോപിതരായ 38പേരിൽ 15പേരെ സി.ബി.െഎ സ്പെഷൽ കോടതി കുറ്റവിമുക്തമാക്കിയിരുന്നു. ഇവരിൽ 14പേർ െഎ.പി.എസ് ഉദ്യോഗസ്ഥരാണ്. ഇവരിൽ ഒരാളെ വെറുതെവിട്ട നടപടിയെ മാത്രമാണ് സി.ബി.െഎ ചോദ്യം ചെയ്തത്. 2005 നവംമ്പറിൽ ഗുജറാത്തിലെ ഗാന്ധി നഗറിൽ വെച്ചാണ് സൊഹ്റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.