മുംബൈ: വിവാദമായ സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് അനുകൂലമായ നിലപാട് പ്രകടിപ്പിച്ച് സി.ബി.െഎ. അമിത് ഷായെ വിട്ടയച്ച കോടതിവിധി ചോദ്യംചെയ്യാത്ത സി.ബി.െഎ നിലപാടിനെതിരായ ഹരജിയെ എതിർക്കുകയും ചെയ്തു. സി.ബി.െഎ നിലപാട് ചോദ്യംചെയ്ത് ബോംബെ ലോയേഴ്സ് അേസാസിയേഷൻ കഴിഞ്ഞയാഴ്ച മുംബൈ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു. ഇതിനെയാണ് എതിർത്തത്.
2014 ഡിസംബർ 30ന് പ്രത്യേക സി.ബി.െഎ കോടതിയാണ് അമിത് ഷായെ കുറ്റമുക്തനാക്കിയത്. ഇൗ വിധി ചോദ്യംചെയ്യാത്ത സി.ബി.െഎ നിലപാട് നിയമവിരുദ്ധവും ഏകപക്ഷീയവും വഞ്ചനാപരവുമാണെന്ന് അഭിഭാഷക സംഘടന ഹരജിയിൽ കുറ്റപ്പെടുത്തി. എന്നാൽ, 2014ലാണ് വിധി വന്നതെന്നും വൈകിയതിനാൽ ഹരജി നിലനിൽക്കില്ലെന്നും സി.ബി.െഎ അഭിഭാഷകൻ അനിൽ സിങ് കോടതിയിൽ വാദിച്ചു. സി.ബി.െഎ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ജസ്റ്റിസുമാരായ എസ്.സി. ധർമാധികാരി, ഭാരതി ഡാംഗ്രെ എന്നിവരങ്ങിയ ബെഞ്ച് ഹരജി പരിഗണിക്കുന്നത് ഫെബ്രുവരി 13ലേക്ക് മാറ്റി.
അതേസമയം, കേസ് പരിഗണിക്കാൻ ആദ്യം ചുമതലപ്പെടുത്തിയ സി.ബി.െഎ ജഡ്ജിയെ എന്തുകൊണ്ടാണ് സ്ഥലം മാറ്റിയതെന്നത് സംബന്ധിച്ച് ഹൈകോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയിൽനിന്ന് രേഖകൾ ഹാജരാക്കാൻ ഹരജിയിൽ ആവശ്യപ്പെടുന്നതായി ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. എത്രയും വേഗം പരിഗണിക്കാനും തീർപ്പാക്കാനുമാണ് കേസ് ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് മാറ്റുേമ്പാൾ സുപ്രീംകോടതി നിർദേശിച്ചതെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. മാത്രമല്ല, ആദ്യം മുതൽ അവസാനം വരെ ഒരേ ജഡ്ജിതന്നെ കേസ് പരിഗണിക്കാനും നിർദേശമുണ്ടായിരുന്നുവെന്ന് ദവെ ചൂണ്ടിക്കാട്ടി.
അമിത് ഷായെ വിട്ടയച്ച വിധി ചോദ്യംചെയ്ത് പുനഃപരിശോധന ഹരജി നൽകാൻ സി.ബി.െഎക്ക് നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.െഎ രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയാണെന്നും നിയമവാഴ്ച ഉറപ്പാക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം അവർക്കുണ്ടെന്നും പറഞ്ഞ ഹരജിക്കാർ, ഇക്കാര്യത്തിൽ സി.ബി.െഎ ദയനീയമായി പരാജയപ്പെെട്ടന്ന് കുറ്റപ്പെടുത്തി.
സൊഹ്റാബുദ്ദീൻ കേസിൽ സി.ബി.െഎയുെട ഇരട്ടത്താപ്പ് ചോദ്യംചെയ്യുന്നത് കൂടിയാണ് അഭിഭാഷകരുെട ഹരജി. രാജസ്ഥാനിലെ എസ്.െഎമാരായ ഹിമാൻഷു സിങ്, ശ്യാം സിങ് ചരൺ എന്നിവരെയും ഗുജറാത്തിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൻ.കെ. അമീനെയും കുറ്റമുക്തരാക്കിയതിനെ സി.ബി.െഎ ഹൈകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ, അമിത് ഷായുടെ കാര്യത്തിൽ ഇൗ നിലപാട് മറിച്ചാണ്.ഭീകരനെന്ന് ആരോപിച്ച് 2005 നവംബറിലാണ് ഗുജറാത്ത്, രാജസ്ഥാൻ െപാലീസ് സംഘങ്ങൾ സൊഹ്റാബുദ്ദീൻ ശൈഖിനെയും ഭാര്യ കൗസർ ബിയെയും വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. സംഭവസമയം ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായും പ്രതിയായിരുന്നു. പിന്നീട് പ്രത്യേക സി.ബി.െഎ കോടതി അമിത് ഷാ ഉൾപ്പെടെ പല പ്രതികളെയും വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.