സൊഹ്​റാബുദ്ദീൻ കൊലക്കേസ്​ വിചാരണയിൽ മാധ്യമവിലക്ക്

ന്യൂഡൽഹി: സൊ​ഹ്​​റാ​ബു​ദ്ദീ​ൻ ശൈ​ഖ്​ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക്കേ​സ്​ വി​ചാ​ര​ണ ന​ട​ക്കു​ന്ന ​മും​ബൈ​യി​ലെ പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​ന്​ മാ​ധ്യ​മ വി​ല​ക്ക്. 
കോ​ട​തി ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യ​രു​തെ​ന്ന്​ ജ​ഡ്​​ജി സു​നി​ൽ​കു​മാ​ർ ശ​ർ​മ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. പ​ക്ഷേ, വി​ചാ​ര​ണ ന​ട​പ​ടി വാ​ർ​ത്ത​യാ​ക്ക​രു​ത്. കേ​സി​​െൻറ പ്രാ​ധാ​ന്യം മു​ൻ​നി​ർ​ത്തി​യാ​ണി​തെ​ന്നും അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത ത​ട​യു​ക​യാ​ണ്​ ഉ​ദ്ദേ​ശ്യ​മെ​ന്നും ജ​ഡ്​​ജി വി​ശ​ദീ​ക​രി​ച്ചു. 

ര​ഹ​സ്യ വി​ചാ​ര​ണ വേ​ണ​മെ​ന്ന്​ പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ജ​ഡ്​​ജി​യു​ടെ ഉ​ത്ത​ര​വ്. ര​ഹ​സ്യ​വി​ചാ​ര​ണ​ക്ക്​ തീ​രു​മാ​നി​ച്ചാ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ്ര​വേ​ശ​നം തീ​രെ ഉ​ണ്ടാ​വി​ല്ല. മു​ൻ ജ​ഡ്​​ജി ബി.​എ​ച്ച്. ലോ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ്​ ര​ഹ​സ്യ വി​ചാ​ര​ണ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന്​ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ വ​ഹാ​ബ്​ ഖാ​ൻ പ​റ​ഞ്ഞു. 
ബി.​എ​ച്ച്.​ ലോ​യ​യു​ടെ മ​ര​ണ​ശേ​ഷം പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി ജ​ഡ്​​ജി​യാ​യ എ​സ്.​കെ. ശ​ർ​മ, വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​​ഷാ, രാ​ജ​സ്​​ഥാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഗു​ലാ​ബ്​​ച​ന്ദ്​ ക​ട്ടാ​രി​യ, രാ​ജ​സ്​​ഥാ​നി​ലെ വ്യ​വ​സാ​യി വി​മ​ൽ പ​ട്​​നി, ഗു​ജ​റാ​ത്ത്​ മു​ൻ ഡി.​ജി.​പി​യാ​യ പി.​സി. പാ​​ണ്ഡെ, അ​ഡീ​ഷ​ന​ൽ ഡി.​ജി.​പി ഗീ​ത ജോ​ഹ്​​രി, ​െഎ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​യ രാ​ജ്കു​മാ​ർ പാ​ണ്ഡ്യ​ൻ, ഡി.​ജി. വ​ൻ​സാ​ര, എ​ൻ. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ൻ, എം.​എ​ൻ. ദി​നേ​ശ്, അ​ഭ​യ്​ ചൗ​ദ​സാ​മ, എ​ൻ.​കെ. അ​മീ​ൻ എ​ന്നി​വ​രെ കു​റ്റ​വി​മു​ക്​​ത​രാ​ക്കി​യി​ട്ടു​ണ്ട്. 

ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​​ഷാ​യു​ടെ മ​ക​ൻ ജ​യ്​ ഷാ​യു​ടെ ക​മ്പ​നി​യു​ടെ അ​ന്യാ​യ വ​ള​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​ല​ക്കു​ക​ൾ വി​വാ​ദ​മാ​യി നി​ൽ​ക്കു​​ന്ന​തി​നി​ടെ​യാ​ണ്​ പു​തി​യ സം​ഭ​വ​വി​കാ​സം.
 ‘ദി ​വ​യ​ർ’ ഒാ​ൺ​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു​മേ​ൽ ചു​മ​ത്തി​യ വി​ല​ക്കി​നെ​തി​രാ​യ അ​പ്പീ​ൽ ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.

Tags:    
News Summary - Sohrabuddin fake encounter case: CBI court bans media from reporting proceedings- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.